കൊച്ചി: നഴ്സുമാരുടെ സംഘടനയായ യുഎന്‍എയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനെതിരേ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി പരിഗണിക്കവേ പ്രാഥമിക അന്വേഷണത്തിനുശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും ഹര്‍ജിയിലെ ആവശ്യങ്ങള്‍ അപ്രസക്തമായെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അത് റദ്ദാക്കാന്‍ ഹര്‍ജി നല്കുന്നതല്ലേ ഉചിതമെന്നു കോടതി ചോദിച്ചു. തുടർന്ന് ഹര്‍ജി പിന്‍വലിക്കുകയാണെന്നു ജാസ്മിന് ഷാക്കു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. എഫ്ഐആര്‍ റദ്ദാക്കാന്‍ ഹര്‍ജി നല്കാന് അനുവദിക്കണമെന്നും അഭിഭാഷകന് വാദിച്ചു. ഈ ആവശ്യം രേഖപ്പെടുത്തിയ കോടതി ഹര്‍ജി തള്ളി ഉത്തരവിടുകയായിരുന്നു.