മേരി തോമസ്
പുതുപ്പാടി
ഈങ്ങാപ്പുഴ കവിയിൽ തോമസിന്റെ (കുട്ടിച്ചേട്ടൻ) ഭാര്യ മേരി തോമസ് (78) നിര്യാതയായി. വരിക്കമാക്കൽ കുടുംബാംഗമാണ്.സംസ്കാരം ഇന്ന് ഒന്‍പതിന് കാക്കവയൽ സെന്റ് അൽഫോൻസ പള്ളിയിൽ. മക്കൾ: പരേതനായ ജോയ്, സക്കറിയാസ്, എലിസബത്ത്. മരുമക്കൾ: ഷേർളി, രാജൻ.
ഗോപാലന്
നന്മണ്ട
ഇയ്യാട് എംഐയുപി സ്ക്കൂള് റിട്ട. അധ്യാപകനും കവിയും സംസ്കൃത പണ്ഡിതനുമായ കുട്ടമ്പൂര് ഒഴുക്കോട്ടു കണ്ടി പുറായില്‍ ഒ.പി. ഗോപാലന് (87) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടു വളപ്പില്‍. കുട്ടമ്പൂര് ഹൈസ്കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം, നന്മണ്ട ജ്ഞാനപ്രദായിനി സ്കൂള്‍ മാനേജര്‍, കാക്കൂര്‍ മഹേശ്വരി സംസ്കൃത കോളജ് ചെയര്മാന്, കാരക്കുന്നത്ത് പി.കെ.എസ്. വായനശാല ഗ്രന്ഥാലയം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് ആകാശവാണിയുടെ വചനാമൃതം പരിപാടിയുടെ അവതാരകനായിരുന്നു. മൂന്നു ലഘു കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ഭാര്‍ഗവി. മക്കള്‍: കൃഷ്ണദാസ് (പ്രധാനാധ്യാപകന്, എംഐ യുപി സ്ക്കൂള് ഇയ്യാട്), ഗീത, ചിത്ര (അധ്യാപിക, കുട്ടമ്പൂര് ഹയര്‍ സെക്കൻഡറി സ്ക്കൂള്), ജയ (അധ്യാപിക, കേളകം ജിയുപിഎസ് കണ്ണൂര്‍), ജ്യോതി(അധ്യാപിക, വാദിഹുസ്ന എളേറ്റില്‍ വട്ടോളി). മരുമക്കള്‍: ഷൈനി (എക്സ്റേ ടെക്നീഷ്യ, മെഡിക്കല്‍ കോളജ് കോഴിക്കോട്), സദാനന്ദന് കണ്ണൂര്‍, ഗോപി (ജിയുപിഎസ് തൃക്കുറ്റിശേരി), ശശി വയനാട്(ഡ്രാഫ്റ്റ്സ് മാന്‍), മധു (കൊയിലാണ്ടി മുസിഫ് കോടതി).
ശത്രുഘ്നൻ
കൊയിലാണ്ടി
എലത്തൂർ കണ്ണം വള്ളികുടുംബാംഗമായ ശത്രുഘ്നൻ (84) ചെന്നൈയിൽ നിര്യാതനായി. ചെന്നൈ വിക്ടോറി ഹാന്റി ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് റിട്ടയേർഡ് സൂപ്പർവൈസറാണ്. ഭാര്യ: പരേതയായ ജയലക്ഷ്മി. മക്കൾ: ശ്രീകാന്ത്, ദീപ, വിജയപ്രഭ. മരുമക്കൾ: വർഷ, ഫെലിക്സ്, ജുബീഷ്. സഹോദരങ്ങൾ: വാസു, ഭരതൻ, മുകുന്ദൻ, വേലായുധൻ, മാളു, ഗൗരി. സംസ്കാരം ചെന്നൈയിൽ നടത്തി.
ഗിരിജ നേത്യാരമ്മ
ഫറോക്ക്
നല്ലൂർ കുളങ്ങരത്തൊടി രാജീവം വീട്ടിൽ റിട്ടയേർഡ് എഫ്എസിടി ഉദ്യോഗസ്ഥൻ പി. വിശ്വനാഥൻ നായരുടെ ഭാര്യ കപ്പേടത്ത് തലാപ്പിൽ ഗിരിജ നേത്യാരമ്മ (പോസ്റ്റൽ സ്റ്റോർ, ചാലപ്പുറം-58) നിര്യാതയായി. മക്കൾ: ഡോ. രാജീവ് വിശ്വനാഥൻ (നിർമല ഹോസ്പിറ്റൽ കോഴിക്കോട്), ഡോ. ഹരിത വിശ്വനാഥൻ. മരുമകൾ: ഡോ. അഞ്ജലി (കോഴിക്കോട് മെഡിക്കൽ കോളജ്). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ (റിട്ട. എൻജിനയർ എൻഎൽസി), ജനാർദ്ധനൻ (പോസ്റ്റൽ വകുപ്പ്), വിലാസിനി നേത്യാരമ്മ, ഇന്ദിര നേത്യാരമ്മ (റിട്ട. കേരള ഗ്രാമീണ ബാങ്ക്), പരേതരായ ഗോവിന്ദൻ കുട്ടി നായർ, അരവിന്ദാക്ഷൻ. സഞ്ചയനം ഞായർ.
ഹൈദർ
ചെറുവണ്ണൂർ
ആറ്റിയേടത്ത് വീട്ടിൽ എം. ഹൈദർ മേത്തലകത്ത് (റിട്ട. കെഎസ്ഇബി- 72 ) നിര്യാതയായി. ഭാര്യ: റസിയ. മക്കൾ: നിമീഷ് അലി, ഫെമിന, റമീസ. മരുമക്കൾ: നൗഫൽ, അനീസ്, അസ്നു. സഹോദരങ്ങൾ: അഹമ്മദ്ബാവ, മോയിൻകുട്ടി, റസാഖ്, സൗദ, ഹൈറു.
പാണ്ഡ്യൻ
നല്ലളം
കൊലപരുത്തിപ്പാടം ആനന്ദഹൗസിൽ പാണ്ട്യൻ (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്-63) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് മാനാരി ശ്മശാനത്തിൽ. ഭാര്യ: അറുമുഖം (റിട്ടയേർഡ് കോർപറേഷൻ കണ്ടിജന്റ് ജീവനക്കാരി). മക്കൾ: ശെൽവി, രാജേന്ദ്രൻ, മണികണ്ഠൻ. മരുമക്കൾ: ഗണേശൻ, ലത, ധനലക്ഷ്മി.
സുബൈദ
ഈസ്റ്റ് മൂഴിക്കൽ
പരേതനായ പൂളാഞ്ചാലിൽ കുഞ്ഞിക്കോയയുടെ ഭാര്യ സുബൈദ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, യൂനുസ്, ഉമ്മർ, അക്ബർ (ദുബൈ), വഹീദ, ഫസീല. മരുമക്കൾ: മുഹമ്മദ് കൊടക്കാട്ട്, ബഷീർ (എലത്തൂർ), റംല, ജാസ്മിന, ജംഷീന, ശബില. സഹോദരങ്ങൾ: കുഞ്ഞിക്കുട്ട്യാലി, പരേതരായ അബൂബക്കർ, മുഹമ്മദ്, ഉസ്മാൻ, നബീസ, ആമിനാബി, സൈനബ. മയ്യിത്ത് നമസ്കാരം ഇന്ന് ഒന്‍പതിന് പുളിക്കിൽ ജുമാമസ്ജിദിൽ.
ശാന്ത
മുക്കം
മുത്തേരി പാലക്കുന്നുമ്മൽ പരേതനായ ശങ്കരൻ ചെട്ട്യാരുടെ ഭാര്യ ശാന്ത (68) നിര്യാതയായി. സംസ്കാരം ഇന്നു 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: സി.ടി. ബൈജു, ജയകൃഷ്ണൻ , ബിന്ദു. മരുമക്കൾ: ഭവ്യ, നിഷ, മുരളി.
സൈനബി
കോഴിക്കോട്
പരേതനായ മൊയ്തീന്റെ ഭാര്യ പയ്യാനക്കൽ പണ്ടാറത്തുംവളപ്പിൽ ഐപി ഹൗസിൽ ഐ.പി. സൈനബി (66) നിര്യാതയായി. പിതാവ്: സെയ്തു. മാതാവ്: ആയിശബി. മക്കൾ: സമീർ, സഹീർ, തെഹ്സീർ (തെൻസീർ). മരുമക്കൾ: ജംഷീന, ഹഫ്സത്ത്, ശബ്ന. സഹോദരങ്ങൾ: ഐ.പി. സിദ്ദിഖ്, അഹമ്മദ്കോയ, അസൻകോയ, ജാഫർ, ശഹർബാൻ. ഫസൽറഹ്മാൻ.
കോഴിക്കോട്
11:41 PM Jun 13, 2019 | Deepika.com