+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​എ​സ്എ​ൽ ആ​നി​മേ​റ്റ​ർ​മാ​ർ വി​ശ്വാ​സ​സം​ര​ക്ഷ​ക​രാ​ക​ണം: മാ​ർ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ

കൊ​​​​ച്ചി: ക​​​​ത്തോ​​​​ലി​​​​ക്കാ അ​​​​ധ്യാ​​​​പ​​​​ക​​​​ർ വി​​​​ശ്വാ​​​​സ​​​​സം​​​​ര​​​​ക്ഷ​​​​ക​​​​രും വി​​​​ശ്വാ​​​​സം കൈ​​​​മാ​​​​റു​​​​ന്ന​​​​വ​​​​രു​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നു സീ​​​​റോ മ
കെ​സി​എ​സ്എ​ൽ ആ​നി​മേ​റ്റ​ർ​മാ​ർ  വി​ശ്വാ​സ​സം​ര​ക്ഷ​ക​രാ​ക​ണം:  മാ​ർ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ
കൊ​​​​ച്ചി: ക​​​​ത്തോ​​​​ലി​​​​ക്കാ അ​​​​ധ്യാ​​​​പ​​​​ക​​​​ർ വി​​​​ശ്വാ​​​​സ​​​​സം​​​​ര​​​​ക്ഷ​​​​ക​​​​രും വി​​​​ശ്വാ​​​​സം കൈ​​​​മാ​​​​റു​​​​ന്ന​​​​വ​​​​രു​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നു സീ​​​​റോ മ​​​​ല​​​​ബാ​​​​ർ​​​​സ​​​​ഭ കൂ​​​രി​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ. കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് സ്റ്റു​​​​ഡ​​​​ന്‍റ്സ് ലീ​​​​ഗി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ആ​​​​നി​​​​മേ​​​​റ്റേ​​​​ഴ്സ് സം​​​​ഗ​​​​മ​​​​വും അ​​​​വാ​​​​ർ​​​​ഡു​​​​ദാ​​​​ന​​​​ച്ച​​​​ട​​​​ങ്ങും എ​​​​റ​​​​ണാ​​​​കു​​​​ളം പി​​​​ഒ​​​​സി​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​ദ്ദേ​​​ഹം.

കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​സ് ക​​​​രി​​​​വേ​​​​ലി​​​​ക്ക​​​​ൽ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. കെ​​​​സി​​​​എ​​​​സ്എ​​​​ൽ സം​​​​സ്ഥാ​​​​ന​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ത്തു​​​​ക്കു​​​​ട്ടി കു​​​​ത്ത​​​​നാ​​​​പ്പി​​​​ള്ളി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​കു​​​​ര്യ​​​​ൻ ത​​​​ട​​​​ത്തി​​​​ൽ ആ​​​​മു​​​​ഖ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. സം​​​​സ്ഥാ​​​​ന​​​​ത്തെ മി​​​​ക​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക​​​​നു​​​​ള്ള ഷെ​​​​വ. പി.​​​​ടി. തോ​​​​മ​​​​സ് അ​​​​വാ​​​​ർ​​​​ഡ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത​​​​യി​​​​ലെ ജോ​​​​സ​​​​ഫ് പ​​​​തി​​​​പ്പ​​​​ള്ളി​​​​ക്കും സം​​​​സ്ഥാ​​​​ന ആ​​​​നി​​​​മേ​​​​റ്റ​​​​ർ അ​​​​വാ​​​​ർ​​​​ഡ് ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത​​​​യി​​​​ലെ സി​​​​സ്റ്റ​​​​ർ മാ​​​​ഗി സി​​​​എം​​​​സി​​​​ക്കും ബി​​​​ഷ​​​​പ് സ​​​​മ്മാ​​​​നി​​​​ച്ചു.

പു​​​​തി​​​​യ അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷ​​​​ത്തെ മാ​​​​ർ​​​​ഗ​​​​രേ​​​​ഖ, പ​​​​ഠ​​​​ന​​​​പു​​​​സ്ത​​​​ക​​​​മാ​​​​യ ‘വി​​​​ശു​​​​ദ്ധി വി​​​​രി​​​​യു​​​​ന്ന കൗ​​​​മാ​​​​രം’, ഉ​​​​പ​​​​പാ​​​​ഠ​​​പു​​​സ്ത​​​​ക​​​​മാ​​​​യ ‘ഞാ​​​​ൻ റൊ​​​​മേ​​​​റോ’ എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​കാ​​​​ശ​​​​ന​​​​ക​​​​ർ​​​​മ​​​​വും നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. പ​​​​ഠ​​​​ന​​​​ഗ്ര​​​​ന്ഥ ര​​​​ച​​​​യി​​​​താ​​​​വ് ഫാ. ​​​​ഡോ. ബി​​​​ജി കോ​​​​യി​​​​പ്പ​​​​ള്ളി, കെ.​​​​കെ. സോ​​​​യി എ​​​​ന്നി​​​​വ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ച്ചു. ഉ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം ന​​​​ട​​​​ന്ന സെ​​​​ൻ​​​​ട്ര​​​​ൽ കൗ​​​​ണ്‍​സി​​​​ലി​​​​ൽ പു​​​​തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വ​​​​ർ​​​​ഷ​​​​ത്തെ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്യു​​​​ക​​​​യും ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.
സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ ഓ​​​​ർ​​​​ഗ​​​​നൈ​​​​സ​​​​ർ സി​​​​റി​​​​യ​​​​ക് ന​​​​രി​​​​തൂ​​​​ക്കി​​​​ൽ, ജ​​​​ന​​​​റ​​​​ൽ ട്ര​​​​ഷ​​​​റ​​​​ർ മ​​​​നോ​​​​ജ് ചാ​​​​ക്കോ വ​​​​ട​​​​ക്കേ​​​​മു​​​​റി, ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ മ​​​​രി​​​​യ ഷാ​​​​ജി, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഫി​​​​ലി​​​​പ്സ് സി​​​​ബി​​​​ച്ച​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.