മാവേലിക്കര: മാവേലിക്കര തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് മുണ്ടനാട്ട് പുത്തൻ വീട്ടിൽ രഘുവിന്റെ ഭാര്യ വത്സല (55) തീപ്പൊള്ളലേറ്റു മരിച്ചു. സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് രഘു റിമാൻഡിലാണ്. വീട്ടുവഴക്കിനെ തുടർന്ന് വത്സലയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നു പോലീസ് പറയുന്നു .
ഞായറാഴ്ച രാവിലെ ഒന്പതിനു ശരീരത്തിൽ 95 ശതമാനം പൊള്ളലേറ്റ വത്സലയെ എറണാകുളം മെഡിക്കൽ സെന്ററിലാണു പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ മരിച്ചു. വത്സലയുടെ മരണ മൊഴിയിലും ഇവരുടെ സഹോദരന്റെ മൊഴിയിലും രഘുനാഥനാണ് തീ കൊളുത്തിയതെന്ന് പറയുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മക്കൾ: രഞ്ജിനി, രഞ്ജിത്ത്. മരുമകൻ: ബിജു.