കേരളത്തിൽ കാലവർഷം സജീവമായിരുന്നു. വ്യാപകമായി മഴ പെയ്തു. നാളെ രാവിലെ വരെ വ്യാപകമായി മഴ പെയ്യും. ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
പെയ്ത മഴ
പിറവം-14 സെന്റിമീറ്റർ. ആലപ്പുഴ, ചേർത്തല, നെടുമങ്ങാട്-11. മങ്കൊന്പ്, വൈക്കം, കൊടുങ്ങല്ലൂർ-10. കോട്ടയം, കൊച്ചി വിമാനത്താവളം, എറണാകുളം സൗത്ത്-ഒൻപത്. ചാലക്കുടി-എട്ട്. ചെങ്ങന്നൂർ, കായംകുളം, ആലുവ, പീരുമേട്-ഏഴ്. തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, കൊച്ചി, പെരുന്പാവൂർ, കുരുടാമണ്ണിൽ, മാവേലിക്കര, കാഞ്ഞിരപ്പള്ളി, ഇനമയ്ക്കൽ, ഇരിങ്ങാലക്കുട, പൊന്നാനി-ആറ്. പുനലൂർ, വെള്ളാനിക്കര, വടക്കാഞ്ചേരി, തൊടുപുഴ-അഞ്ച്.
അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ട്. മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുത്.
അറബിക്കടലിന്റെ മധ്യകിഴക്കൻ, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗം ഇന്ന് രാത്രിയിൽ മണിക്കൂറിൽ 135 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ട്. ഗുജറാത്ത് തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ വരെയും മഹാരാഷ്ട്ര തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ 70 കിലോമീറ്റർ വരെയും ആകാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിലേക്കും മീൻപിടിത്തക്കാർ പോകരുത്.
കേരള തീരത്ത് 3.5 മുതൽ 4.5 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.