തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമർദം അതിതീവ്രമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്ക്-വടക്ക്പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കും. ‘ വായു’ എന്ന പേരാണ് ചുഴലിക്കാറ്റിന്. ഇന്ത്യയാണ് ഈ പേരു നൽകിയിരിക്കുന്നത്.
ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടുബാധിക്കില്ല. എന്നാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വെള്ളിയാഴ്ച വരെ വ്യാപകമായി മഴ പെയ്യും. ബുധനാഴ്ച ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ട്. ബുധനാഴ്ച സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.