കാക്കനാട്: മരം മതിലിലേക്ക് വീണ് മതിൽ മറിഞ്ഞുവീണ് ലോട്ടറി വിലപനക്കാരൻ മരിച്ചു. എടത്തല ചൂണ്ടി ചാത്തം വേലിപറന്പ് കെ.എ.അഷ്റഫ് (57) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. തലയുടെ ഒരു ഭാഗം പിളർന്നുപോയ അഷ്റഫിനെ അപകടം നടന്ന ഉടനെ കയറ്റിറക്കു തൊഴിലാളികൾ ഓടിയെത്തി സണ്‍റൈസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭിന്നശേഷിക്കാരനായ അഷ്റഫ് സ്ഥിരമായി ഈ സ്ഥലത്ത് സ്കൂട്ടറിൽ ലോട്ടറി വിൽപ്പന നടത്തിവരികയാണ്. സ്കൂട്ടറും പാടെ തകർന്നു. മതിൽ തകർത്ത് മറിഞ്ഞമരം അതുവഴി പോയ കാറിനു മുകളിലേക്കാണ് വീണത്. കാറിലുണ്ടായിരുന്നവർക്ക് പരിക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും കാറിന്റെ മുൻവശം ഭാഗികമായി തകർന്നു.