ചെറുതോണി: പനി ബാധിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കഞ്ഞിക്കുഴി ഉമ്മൻ ചാണ്ടി കോളനിയിൽ ബാബു പരമേശ്വരനാ(47) ണ് മരിച്ചത്. രണ്ടാഴ്ചമുന്പ് പനി ബാധിച്ചതിനെത്തുടർന്ന് കഞ്ഞിക്കുഴിയിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. പനി മൂർച്ഛിച്ചതോടെ ഞായറാഴ്ച ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബു ഇന്നലെ പുലർച്ചെ മരിച്ചു.
നിപ്പ ഭീഷണി നിലനിൽക്കുന്നതിനാൽ രക്തത്തിന്റെ സാന്പിൾ ശേഖരിച്ച് ആലപ്പുഴയിലേക്കു പരിശോധനയ്ക്കയച്ചു. തുടർന്നു പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. പ്രാഥമിക പരിശോധനയിൽ ടൈഫോയിഡ് ബാധിച്ചതാണ് മരണകാരണമെന്നു ഡോക്ടർമാർ അറിയിച്ചു. സംസ്കാരം നടത്തി. ശാന്തയാണ് ഭാര്യ. മക്കൾ: ശാലിനി, വിഷ്ണു.