തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷകൾ ഓണ്‍ലൈനായി നടത്തുന്നത് പരിഗണനയിലാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ഇക്കൊല്ലം എൽഎൽബി, എൽഎൽഎം എൻട്രൻസ് പരീക്ഷകൾ ഓണ്‍ലൈനായാണ് നടത്തുന്നത്. ഒരാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിക്കാനാവും.