ത്രേസ്യാമ്മ
കാഞ്ഞിരപ്പുഴ: ഇരുന്പകച്ചോല പരേതനായ പള്ളിത്താഴത്തു ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. വാഴക്കുളം വടക്കേടത്തു കുടുംബാംഗമാണ്. മക്കൾ: മാത്യു, അന്നമ്മ, മേരി, എൽസി, റോസിലി, തോമസ്, മോളി, അൽഫോൻസ, ഫിലോമിന, സിബി. മരുമക്കൾ: ചിന്നമ്മ, അഗസ്റ്റി, തോമാച്ചൻ, ജോബിൻ, വിൻസി, ജോസ്, ഷാജി, റിംസി, പരേതരായ സെബാസ്റ്റ്യൻ , തങ്കച്ചൻ.
നബീസ
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ അരിപ്പനാഴി കുന്നപ്പീടികക്കൽ പരേതനായ മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ ഭാര്യ നബീസ(82) നിര്യാതയായി. ഖബറടക്കം അരിപ്പനാഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് രാവിലെ ഒന്പതിന് . മക്കൾ: കെ.മുഹമ്മദലി മണ്ണാർക്കാട് (മുൻ യൂത്ത് കോണ്ഗ്രസ്സ് സെക്രട്ടറിയും, റിയാദ് ഒ.ഐ.സി.സി കേന്ദ്ര കമ്മി റ്റി വൈസ് പ്രസിഡന്റ), ഹമീദ് (റിയാദ്), റഷീദ് (റിയാദ്), അഷ്റഫ് (റിയാദ്), ഷാജഹാൻ (ജിദ്ദ),ആമിന,സുബൈദ. മരുമക്കൾ: മറിയ, റസിയ, ഹസീന, സക്കീന, സഫ്ന.
പി.എം ഹബീബ് റഹ്മാൻഹാജി
പാലക്കാട്: മേപ്പറന്പ് മഹല്ല് കമ്മിറ്റി മെന്പറും മുസ്ലിം ലീഗ് നേതാവുമായ പി.എം. ഹബീബ് റഹ്്്മാൻഹാജി (67) നിര്യാതനായി.ഹോട്ടൽ അസോസിയേഷൻ ജില്ലാ രക്ഷാധികാരിയും മുട്ടിക്കുളങ്ങര ഗ്രീൻ സ്റ്റാർ ഹോട്ടൽ ഉടമയുമായിരുന്നു. ഖബറടക്കം മേപ്പറന്പ് ഖബർസ്ഥാനിൽ നടത്തി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: ഷെമീർ, സബാഹ്, സഹീദ, ഫാത്തിമ സുഹറ, സഫീന. മരുമക്കൾ: ശിഹാബുദ്ദീൻ, മുഹമ്മദ് റാഫി, അബ്ബാസ്, ഫർസാന, സഹല.
സുന്ദരം പിള്ള
നെന്മാറ: തിരുവഴിയാട് പുത്തൻതറയിൽ സാവിത്രി മന്ദിരത്തിൽ സുന്ദരം പിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുണ്ടിലിടുവ് പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ശശികുമാർ, സുനിൽകുമാർ. മരുമക്കൾ: സുനിത, ദീപ.
പാലക്കാട്
10:48 PM Jun 09, 2019 | Deepika.com