+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃഷിയും പ്രണയവും മുഖ്യപ്രമേയമാക്കി കനി

കൃ​ഷി​യും പ്ര​ണ​യ​വും മു​ഖ്യ​പ്ര​മേ​യ​മാ​ക്കി സാ​ന്‍റോ ത​ട്ടി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ക​നി​യു​ടെ ചി​ത്രീ​ക​ര​ണം തൃ​ശൂ​രി​ൽ പൂ​ർ​ത്തി​യാ​യി. പോ​ലീ​സ് സേ​ന​യ്ക്കു​വേ​ണ്ടി നി​ർ​മി​ച്ച ഡ​യ​ൽ 1091 എ​ന്
കൃഷിയും പ്രണയവും മുഖ്യപ്രമേയമാക്കി കനി
കൃ​ഷി​യും പ്ര​ണ​യ​വും മു​ഖ്യ​പ്ര​മേ​യ​മാ​ക്കി സാ​ന്‍റോ ത​ട്ടി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ക​നി​യു​ടെ ചി​ത്രീ​ക​ര​ണം തൃ​ശൂ​രി​ൽ പൂ​ർ​ത്തി​യാ​യി. പോ​ലീ​സ് സേ​ന​യ്ക്കു​വേ​ണ്ടി നി​ർ​മി​ച്ച ഡ​യ​ൽ 1091 എ​ന്ന സി​നി​മ​യ്ക്കു​ശേ​ഷം സാ​ന്‍റോ ത​ട്ടി​ൽ വീ​ണ്ടു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​നി. കൃ​ഷി വ​കു​പ്പി​ന്‍റെ ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.​ബാ​ക്ക്‌​ലെ​ൻ​സ് ഫി​ലിം​സി​നു​വേ​ണ്ടി ഫി​റോ​സ്, മു​സ്ത​ഫ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത വ​ള​ർ​ത്തു​ന്ന ഒ​രു ചി​ത്ര​മാ​ണ് ക​നി. തൃ​ശൂ​ർ വ​ല​പ്പാ​ട് ഗ​വ. ഹ​യ​ർ​സെ​ക്കൻഡ​റി സ്കൂ​ളും സി​നി​മ​യു​മാ​യി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ലാ​ല മൊ​ബൈ​ൽ, ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ൻ​വ​ർ ആ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജ​യ​ശ്രീ, ശി​വ​ജി ഗു​രു​വാ​യൂ​ർ, വി​നീ​ത്, വ​നി​ത, ശോ​ഭാ സിം​ഗ്, സൈ​ന​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ക​ഥ, തി​ര​ക്ക​ഥ നിർവഹിച്ചിരിക്കുന്നത് സ്റ്റാ​ൻ​ലിയാണ്. ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​രന്‍റെ വരികൾക്ക് ബി​ഷോ​യ് ഈണംപകരുന്നു.