കോട്ടയം: പനിയെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയും, നിപ്പയാണെന്ന സംശയത്തിന്റെ പേരിൽ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തിരുന്ന മുൻ സൈനികന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം ലഭിച്ച തോടെയാണിത്.
ചേർത്തല കുത്തിയതോട് വേലപ്പറന്പിൽ ജോബ് (56) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും ജോബിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ ഉടൻ തന്നെ മെഡിസിൻ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്കു മാറ്റി. വ്യാഴാഴ്ച രാവിലെ 12.30 ന് മരണപ്പെട്ടു. ബന്ധുക്കളെത്തി മൃതദേഹം ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചപ്പോഴാണ് ചികിത്സ നടത്തിയ ഡോക്ടർമാർ പനിരോഗത്തെ സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ജോബിന്റെ തൊണ്ടയിൽ നിന്നെടുത്ത ഉമിനീരും, രക്തവും, ഉദരത്തിൽ നിന്നെടുത്ത ചില സാന്പിളുകളും പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അറിയുന്നത്. അതിനാൽ പരിശോധനാ ഫലം ലഭിച്ചശേഷമേ മൃതദേഹം കൊണ്ടുപോകാവൂ എന്നു ഡോക്ടർമാർ നിർദേശിച്ചു.
ഇന്നലെ ഉച്ചയോടെ പരിശോധനാ ഫലം ലഭിക്കുകയും നിപ്പ വൈറസ് അല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. ഭാര്യ: ആൻസി (നഴ്സ്, രാജസ്ഥാൻ) മകൻ: ബെൽജോ (വിദ്യാർഥി) സംസ്കാരം ഇന്നു രാവിലെ 10.30നു കുത്തിയതോട് ഫാത്തിമ മാതാ ലത്തീൻ കത്തോലിക്കാ പള്ളിയിൽ.