പാലാ: മലങ്കര ഓർത്തഡോക്സ് സഭാ വൈദികനായ റവ.ഡോ. ടി.ജെ. ജോഷ്വാ രചിച്ച ’പരിശുദ്ധാത്മാവിലുള്ള ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ പാലാ ബിഷപ്സ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നടന്നു. മാർ ജോസഫ് പള്ളിക്കാപറന്പിൽ പുസ്തകത്തിന്റെ ആദ്യ കോപ്പി മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നൽകി പ്രകാശനം നിർവഹിച്ചു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
മോൺ. ജോസഫ് മലേപ്പറന്പിൽ, പാലാ രൂപത പാസ്റ്ററൽ കൗണ്‍സിൽ ചെയർമാൻ ഡോ. സിറിയക് തോമസ്, റവ. എം.വി. ജോർജ്, റവ. മാത്യു ഫിലിപ്പ്, റവ. തോമസ് കുര്യൻ, ഡോ.ജോർജ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
മോൺ. ജോസഫ് മലേപ്പറന്പിൽ, പാലാ രൂപത പാസ്റ്ററൽ കൗണ്‍സിൽ ചെയർമാൻ ഡോ. സിറിയക് തോമസ്, റവ. എം.വി. ജോർജ്, റവ. മാത്യു ഫിലിപ്പ്, റവ. തോമസ് കുര്യൻ, ഡോ.ജോർജ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.