ചങ്ങനാശേരി: ഫേസ്ബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പോസ്റ്റിട്ട ആർഎസ്എസ് നേതാവിനെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. വാഴപ്പള്ളി കണ്ടത്തിപ്പറന്പിൽ ആർ. മഹേഷ് പൈ(35)യെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശേരി ഫേസ്ബുക്ക് ജംഗ്ഷൻ കൂട്ടായ്മയിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കിലെ പരാമർശം.
പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചെങ്കിലും ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ഇത് സ്ക്രീൻ ഷോട്ട് ആക്കി സോഷ്യൽ മീഡിയയിൽ പ്രതിഷേധിച്ചതോടെ മുനിസിപ്പൽ കൗണ്‍സിലറും സിപിഎം പ്രവർത്തകനുമായ ടി.പി. അജികുമാറാണ് പോലീസിൽ പരാതി നല്‍കിയത്. അറസ്റ്റിലായ മഹേഷിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.