+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

48 മ​ണി​ക്കൂ​റി​ൽ തെ​ക്കുപ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ലെ​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ൻ​​​പ​​​തോ​​​ടു​​​കൂ​​​ടി കേ​​​ര​​​ള​​​ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ത്തോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള മ​​​ധ്യ​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​
48 മ​ണി​ക്കൂ​റി​ൽ തെ​ക്കുപ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ലെ​ത്തും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ൻ​​​പ​​​തോ​​​ടു​​​കൂ​​​ടി കേ​​​ര​​​ള-​​​ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ത്തോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള മ​​​ധ്യ​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഘ​​​ട​​​ക​​​ങ്ങ​​​ൾ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലും രൂ​​​പ​​​പ്പെ​​​ട്ടുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​ടു​​​ത്ത 48 മ​​​ണി​​​ക്കൂ​​​റി​​​ൽ തെ​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നും കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണം. ആ​​​റിനു തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, ക​​​ർ​​​ണാ​​​ട​​​ക, ഗോ​​​വ​​​ൻ തീ​​​ര​​​ങ്ങ​​​ളോ​​​ട് ചേ​​​ർ​​​ന്നു​​​ള്ള മ​​​ധ്യ​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 35- 45 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​ൽ കാ​​​റ്റ് വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഇന്ന് തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, എ​​​ട്ടി​​​ന് തെ​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ് അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, തെ​​​ക്ക് കി​​​ഴ​​​ക്ക് അ​​​റ​​​ബി​​​ക്ക​​​ട​​​ൽ അ​​​തി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള മാ​​​ലി​​​ദ്വീ​​​പ് കൊ​​​മ്മോ​​​റി​​​യ​​​ൻ, കേ​​​ര​​​ള തീ​​​ര​​​ങ്ങ​​​ൾ, ഒ​​​ൻ​​​പ​​​തിനു തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ് അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, മ​​​ധ്യ തെ​​​ക്കുകി​​​ഴ​​​ക്ക് അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, കേ​​​ര​​​ള-​​​ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ങ്ങ​​​ൾ, പ​​​ത്തി​​​നു തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, മ​​​ധ്യ​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, അ​​​തി​​​നോ​​​ടുചേ​​​ർ​​​ന്നു​​​ള്ള തെ​​​ക്കുകി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 35 -45 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തിൽ കാ​​​റ്റ് വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. മേ​​​ൽ​​​പ്പറ​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കാ​​​റ്റു​​​വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് സൂ​​​ചി​​​പ്പി​​​ച്ച മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​തെ​​​ന്ന് സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു.