കൊച്ചി: നടി അർച്ചന കവിയും പിതാവും സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്ക് കൊച്ചി മെട്രോയുടെ കോണ്ക്രീറ്റ് പാളികൾ തകർന്നു വീണ് കാറിന്റെ ഗ്ലാസ് തകർന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് മുട്ടത്ത് മെട്രോ പില്ലർ നന്പർ 186നു സമീപമായിരുന്നു സംഭവം.
നടിയുടെ അമ്മയെ എയർപോർട്ടിൽനിന്നു കൂട്ടികൊണ്ടുവരാൻ ടാക്സി കാറിൽ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. കോണ്ക്രീറ്റ് പാളി കാറിന്റെ മുൻവശത്തെ ചില്ല് തകർത്ത് മുൻ സീറ്റിലേക്കാണു വീണത്. അർച്ചനയും പിതാവും പിൻസീറ്റിലായിരുന്നതിനാൽ ഇരുവരും പരിക്കേൽക്കാതെ രക്ഷപെട്ടു. വാഹനം ഒടിച്ചിരുന്ന ആൾക്കും പരിക്കില്ല. കോണ്ക്രീറ്റ് പാളി അടർന്നുവീണത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് കെഎംആർഎൽ വ്യക്തമാക്കി. കാറിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തി അർഹമായി നഷ്ടപരിഹാരം വാഹന ഉടമയ്ക്ക് നൽകുമെന്നും അവർ അറിയിച്ചു.