പത്തനംതിട്ട : മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ദ്വിതീയ മെത്രാപ്പോലീത്തയായി ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് നാളെ ചുമതലയേല്‍ക്കും. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ രാവിലെ 7.30ന് സ്ഥാനമൊഴിയുന്ന രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ദിവ്യബലിയര്‍പ്പിക്കും. ദിവ്യബലി മധ്യേയാണ് സ്ഥാനാരോഹണ ശുശ്രൂഷകള്‍. സഭാധ്യക്ഷന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് യാത്രയയപ്പ് , അനുമോദന സമ്മേളനങ്ങള്‍ നടക്കുമെന്ന് രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോണ്‍ തുണ്ടിയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പത്തനംതിട്ട ഭദ്രാസനത്തിലെ കടമ്മനിട്ട സെന്റ് ജോണ്‍സ് ഇടവകാംഗമാണ് പുതിയ ഭദ്രാസനാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ്. കടമ്മനിട്ട കാട്ടുകല്ലില്‍ പരേതരായ കെ.സി.തോമസിന്റെയും അന്നമ്മയുടെയും മകനായി 1952 മേയ് 13ന് ജനനം.
കടമ്മനിട്ട സര്‍ക്കാര്‍ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സെന്റ് അലോഷ്യസ്, ആലുവ സെന്റ് ജോസഫ് എന്നീ സെമിനാരികളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. 1978 ഡിസംബറില്‍ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍നിന്നു മലയാള സാഹിത്യത്തില്‍ എംഎ, എംഫില്‍, പിഎച്ച്ഡി ബിരുദങ്ങള്‍ നേടി. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ അധ്യാപകനും അഞ്ചല്‍ സെന്റ് ജോണ്‍സ്, തിരുവനന്തപുരം മാര്‍ ഈവാനിയോസ് എന്നീ കോളജുകളില്‍ പ്രിന്‍സിപ്പലുമായിരുന്നു.
2010 ഏപ്രില്‍ 25ന് തിരുവന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായി നിയോഗിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29നാണ് പത്തനംതിട്ട ഭദ്രാസനത്തില്‍ പിന്തുടര്ച്ചാവകാശമുള്ള ബിഷപായി ചുമതലയേറ്റത്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന് ചെയര്‍മാനുമാണ് അദ്ദേഹം. 2010 ജനുവരി 25നു നിലവില്‍ വന്ന പത്തനംതിട്ട രൂപതയുടെ പ്രഥമാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത 75 വയസ് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഔദ്യോഗിക ചുമതലകളില്‍നിന്നു വിരമിച്ചതിനാലാണ് പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്നത്. പബ്ലിസിറ്റി ചെയര്മാന് ഫാ. കുര്യാക്കോസ് കൂത്തിനേത്തും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.