മേരി
മണിപ്പാറ : കാരണത്തുപറമ്പിൽ ചാക്കോയുടെ ഭാര്യ മേരി (69) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് മണിപ്പാറ സെന്റ് മേരീസ് പള്ളിയിൽ. പരേത കോതനെല്ലൂർ നെറ്റിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജാൻസി, ബെന്നി, ജോസ്, ബാബു, ഷീജ, ഷിജി. മരുമക്കൾ: സജി, പുഷ്പ, മിനി, ഷൈമ, ചാക്കോ, ബിനോയ്.
സിബി
ചെന്പേരി: പുറഞ്ഞാണിലെ കല്ലക്കുളം മാത്യു-ബ്രിജീത്ത ദന്പതികളുടെ മകൻ സിബി (47) നിര്യാതനായി. ഭാര്യ: സിജി നടുവിൽ എഴുത്താണിയിൽ കുടുംബാംഗം. മക്കൾ: അൽന, ആൽബിൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ആൻസി, ജൂലി, സിസ്റ്റർ ലൗലി സിഎംസി (തളിപ്പറന്പ്), സജി, സണ്ണി, സിനി, സോജൻ, സിന്ധു.
വാവച്ചൻ
കോളയാട് : ചാളക്കൽ പുന്നേരി വീട്ടിൽ വാവച്ചൻ (71)നിര്യാതനായി. ഭാര്യ: ആനി. മക്കൾ: അരുൺ ജോൺ (സെന്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ, കോളയാട്), അഖിൽ ജോസഫ് (ബാങ്ക് ഓഫ് ബറോഡ, ഹുൻസൂർ, കർണാടക). മരുമക്കൾ: ശില്പ (സെന്റ് സേവ്യേഴ്സ് യുപി സ്കൂൾ, കോളയാട്), സ്റ്റെഫി ( ഇൻഫോസിസ്, മൈസൂരു). സഹോദരങ്ങൾ: മേരി സിറിൾ, ജോർജ്, മാർത്ത, പരേതനായ സി.എൽ.ആന്റണി(റിട്ട. സ്റ്റാഫ് സെന്റ് സേവ്യേഴ്സ് യുപി സ്കൂൾ, കോളയാട്)
ചിത്രാംഗദൻ
ന്യൂമാഹി: കല്ലായി അങ്ങാടിയിലെ വ്യാപാരിയും വിവിധ പത്രങ്ങളുടെ ഏജന്റും സാമൂഹിക പ്രവർത്തകനുമായ പെരിങ്ങാടി ചള്ളയിൽ അശ്വതിയിൽ സി. ചിത്രാംഗദൻ (63) നിര്യാതനായി. ഭാര്യ: ശ്യാമള (പേരാവൂർ), മക്കൾ: ശ്വേത, അശ്വന്ത് (ഷാർജ). മരുമകൾ: സോണിയ (കണ്ണൂർ). സഹോദരങ്ങൾ: സുഗതൻ (മുൻ ജീവനക്കാരൻ, പള്ളൂർ സ്പിന്നിംഗ് മിൽ), അനീഷ് (ഷാർജ), ജയസൂര്യൻ (സെക്രട്ടറി, കൺസ്യൂമർ സ്റ്റോർ തലശേരി, സെക്രട്ടറി പെരിങ്ങാടി ആസാദ് ലൈബ്രറി).
ടി.വി.കെ. കുറുപ്പ്
മട്ടന്നൂർ: ചരിത്രപണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പുരോഗമനകലാസാഹിത്യസംഘം നേതാവുമായിരുന്ന മരുതായി രാജീവ് നിവാസില്‍ പ്രഫ. ടി.വി.കെ. കുറുപ്പ് (84) നിര്യാതനായി. സംസ്കാരം ഇന്നു പത്തിന് പൊറോറ നിദ്രാലയത്തില്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷകസംഘത്തിന്റെയും ആദ്യകാലപ്രവര്‍ത്തകനായ ടി.വി.കെ. മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളജിലെ ചരിത്രവിഭാഗം തലവനും പ്രിന്‍സിപ്പലുമായിരുന്നു. 1993-ല്‍ വിരമിച്ചു. 1956-ല്‍ മട്ടന്നൂര്‍ ഹൈസ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളജില്‍ ചരിത്രാധ്യാപകനായി. മഞ്ചേരി, ചേര്‍ത്തല, ഒരുമ്പാറ എന്‍എസ്എസ് കോളജുകളില്‍ ചരിത്രവിഭാഗം മേധാവിയായിരുന്നു. പുരോഗമനകലാസാഹിത്യസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന നേതാവുമായിരുന്നു. നിലവില്‍ സിപിഎം മരുതായി സൗത്ത് ബ്രാഞ്ചംഗമാണ്. മട്ടന്നൂര്‍ പഞ്ചായത്തംഗം, മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍, പൊറോറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മാനേജരായിരുന്നു. കാലിക്കട്ട് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചരിത്രവിഭാഗം അംഗം, കാലിക്കട്ട് സര്‍വകലാശാല ഹിസ്റ്ററി ബോര്‍ഡ് ഓഫ് എക്സാമിനേഴ്സിന്റെ ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: ചന്ദ്രലേഖ (ചെന്നൈ), അനിത (മുഖ്യാധ്യാപിക എകെകെആര്‍ സ്മാരക എച്ച്എസ്എസ്, ചേളന്നൂര്‍), രാജീവന്. മരുമക്കള്‍: വേലായുധന് (ചെന്നൈ), വിനോദ് (റിട്ട. മാനേജര്‍ ഗ്രാമീണ്‍ ബാങ്ക് കോഴിക്കോട്), ഷീബ.
ടി.എം. ഹരീഷ്കുമാർ
ഏച്ചൂർ : കണ്ണൂർ ജില്ലാ വെറ്ററിനറി ഓഫീസിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ടി.എം. ഹരീഷ്കുമാർ (51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലൻചിറയിലെ തറവാട്ട് വീട്ടുവളപ്പിൽ. ഏച്ചൂർ നളന്ദ കോളജ് രക്ഷാധികാരിയും ഏച്ചൂർ കുയ്യാൽ മഹാദേവക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റുമായിരുന്നു. പരേതനായ കളത്തിൽ മാധവൻ നന്പ്യാർ-ടി.എം. യശോദ അമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: വി.വി. പ്രസീജ (അധ്യാപിക, ഏച്ചൂർ വെസ്റ്റ് യുപി സ്കൂൾ). മക്കൾ: വിഷ്ണുദേവ്, കൃഷ്ണപ്രിയ. സഹോദരങ്ങൾ: വസന്തകുമാരി (റിട്ട. മാത്സ് ഡിപ്പാർട്ട്മെന്റ് മേധാവി, പയ്യന്നൂർ കോളജ്), വിനീത കുമാരി, പ്രദീപ്കുമാർ (സൗത്ത് ആഫ്രിക്ക), വർണിമ (ജില്ലാ സഹകരണ ബാങ്ക്). മൃതദേഹം ഇന്നു രാവിലെ 9 മുതൽ 11 വരെ ഏച്ചൂർ നളന്ദ കോളജിൽ പൊതുദർശനത്തിന് വയ്ക്കും.
വിജയൻ വൈദ്യർ
കേളകം : പ്രമുഖ ആയുർവേദ ചികിത്സകനും കേളകത്തെ വിജയ ഫാർമസി ഉടമയുമായ പൂവത്തിങ്കൽ വിജയൻ വൈദ്യർ (72) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: ലിജി, സിജി, സാജു. മരുമക്കൾ: ശ്രീജൻ, മധു, പ്രിൻഷ. പരേതനോടുള്ള ആദരസൂചകമായി വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകുന്നേരം ആറുവരെ കടകളടച്ച് ഹർത്താൽ ആചരിച്ചു.
ബിജു
ഇരിട്ടി: തന്തോട് അളപ്രയിലെ ബിജു മാവില (45) നിര്യാതനായി. പരേതനായ അനന്തൻ-രാധ ദന്പതികളുടെ മകനാണ്. ഭാര്യ: ശരണ്യ. മക്കൾ : വൈഗ, വസുദേവ്, സഹോദരൻ : ബിനു മാവില (റിയൽ സ്പെയർ ഹൗസ്, ഇരിട്ടി ).
നാണുനായര്
ഇരിട്ടി: മാടത്തിയിലെ നാടിച്ചേരി ഹൗസിൽ എന്‍. നാണുനായര് (79) നിര്യാതനായി. സംസ്കാരം ഇന്ന് അഞ്ചിന് വീട്ടുവളപ്പില്‍. ഭാര്യ: പാറോല്‍ വിലാസിനി (റിട്ട. മുഖ്യാധ്യാപിക ഇരിട്ടി ഹയര്‍ സെക്കൻഡറി സ്കൂള്‍). മക്കള്‍: ശ്രീനാഥ് (സിവില്‍ എക്സൈസ് ഓഫീസര്‍, പേരാവൂര്‍), ഐശ്വര്യ (അധ്യാപിക, മയ്യില്‍). മരുമക്കള്‍: ശ്രീജിത് (സിവില്‍ പോലീസ് ഓഫീസര്‍, ഇരിക്കൂര്‍ ), അംബിക. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, ഗോപിനാഥ് (റിട്ട.എസ്ഐ), രാമന്നായര് (വിമുക്ത ഭടന്), ജാനകി.
അച്ചൂട്ടി
കൂത്തുപറമ്പ്: എരുവട്ടി പാനുണ്ടയിലെ ചോയൻ അച്ചൂട്ടി (81) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: പ്രഭാകരൻ, പ്രസാദൻ, പ്രമോദ്, പ്രജീഷ്, പരേതനായ പ്രദീപൻ. മരുമക്കൾ: രജിത, സുജാത, സുനിഷ.
ഇബ്രാഹിം
മട്ടന്നൂർ: മെരുവമ്പായിയിലെ പനമ്പ്രാൻ പി.പി. ഇബ്രാഹിം (90) നിര്യാതനായി. മക്കൾ: സുഹറ, റഷീദ, അബ്ദുലത്തീഫ്, ജസീല, സഹീറ. മരുമക്കൾ: മമ്മു ഹാജി, അബ്ദു റഹ്മാൻ ഹാജി, റഫീഖ്, അഷ്റഫ്. ഫാത്തിമ.
അബ്ദുൾ ഗഫൂർ
മാഹി: പെരിങ്ങാടി ഗ്രീൻ ഹൗസിൽ അബ്ദുൽ ഗഫൂർ പാറലത്ത് (58) കുവൈറ്റിൽ നിര്യാതനായി.പരേതരായ മമ്മു-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യമാർ: നസീമ (തലശേരി), സുഹറ (താമരശേരി). സഹോദരങ്ങൾ: ബഷീർ, റഫീക്ക് (ഇരുവരും കുവൈറ്റ്), നസീമ, പരേതയായ റസ്ക. കബറടക്കം കുവൈറ്റിൽ നടന്നു.
കമലാക്ഷിയമ്മ
മൊറാഴ : മൊറാഴ സെൻട്രലിൽ എം.ഇ.കെ. കമലാക്ഷിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. കൃഷ്ണൻനമ്പ്യാർ. മക്കൾ: ശിവദാസൻ (അഹമ്മദാബാദ്), ഉഷാകുമാരി (കണ്ണപുരം), പരേതനായ രാജു. മരുമക്കൾ: ടി.പി. ജനാർദനൻ (കണ്ണപുരം), ശൈലജ, ഗീത (മൊറാഴ).
ഫാത്തിമ
ചെറുകുന്ന് : കോൺവന്റ് റോഡിൽ സുബൈദ മൻസിലിൽ പരേതനായ കെ.വി.അഹമ്മദ് ഹാജിയുടെ ഭാര്യ എം. ഫാത്തിമ (78) നിര്യാതയായി. മക്കൾ: മുസ്തഫ, ഉമ്മർകുട്ടി (ഇരുവരും ബഹറിൻ), മുഹമ്മദലി (ഖത്തർ), അബ്ദുൾ അസീസ് (സൗദി), അബ്ദുൾ ജബ്ബാർ (ദുബായ്), മുഹമ്മദ് അഷറഫ് (അജ്മാൻ), അബ്ദുൾ ലത്തീഫ് (ബഹറിൻ), സുബൈദ, സമീറ. മരുമക്കൾ: എം.ടി. അബ്ദുള്ള (ഷാർജ), പി. മുഹമ്മദ് ഹനീഫ് (അജ്മാൻ), യു.കെ.പി. സൽമത്ത്, ബുഷറ, ഫരീദ, നസീമ, മൈമൂനത്ത്, സാബിദ, ജസീല.
കുഞ്ഞിക്കണ്ണൻ ആയത്താർ
പഴയങ്ങാടി : മാടായി കുറുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരക്കാരൻ വെങ്ങരയിലെ ഭണ്ഡാര പുരയിൽ കുഞ്ഞിക്കണ്ണൻ ആയത്താർ (64) നിര്യാതനായി. ഭാര്യ: പി. പദ്മജ. മക്കൾ: ഹരീഷ് (ദുബായ്), രൂപേഷ് (സൗദി). രേഷ്മ. മരുമക്കൾ: ഷംന, ദിഷ, സുർജിത്ത്.
ബാലൻ
പാനൂർ : പാലത്തായിലെ കിഴക്കയിൽ പി. ബാലൻ (87) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: ദിനേശൻ (പാനൂർ സർവീസ് സഹകരണ ബാങ്ക്), രവിദാസ് (അധ്യാപകൻ, പാലത്തായി യുപി സ്കൂൾ). മരുമക്കൾ: സിന്ധു, സുഷമ.
കുഞ്ഞിക്കണ്ണൻ
പാനൂർ : കൂരാറ കുന്നോത്ത് മുക്കിലെ തൊടുവയിന്റവിട കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിജേഷ് (മസ്കറ്റ്), മിനിഷ (ചെണ്ടയാട്), സജേഷ് (ഫാബിയ ട്രാവൽസ്). മരുമക്കൾ: മേഘ, ഷാജി (ചെണ്ടയാട് ) ജീന.
നാണു
അണിയാരം : പാലിനാണ്ടി പീടികയിലെ കല്ലിനാണ്ടിയിൽ നാണു (85) നിര്യാതനായി. മാഹി സ്പിന്നിംഗ് മിൽ റിട്ട. ജീവനക്കാരനാണ്. ഭാര്യമാർ: ലീല, പരേതയായ കൗസു. മക്കൾ: രമ, രഞ്ജിത്ത്, രജനി, രാജേഷ്, രശ്മി, പരേതനായ രാജീവൻ. മരുമക്കൾ: ബാബു, പുരുഷു, സുധാകരൻ, ശ്രീജ, ദീപ, ശ്രഷ്മ.
കുഞ്ഞിക്കണ്ണൻ
പൊയിലൂർ : തയ്യുള്ളതിൽ കിഴക്കയിൽ കുഞ്ഞിക്കണ്ണൻ (62) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അജേഷ്, അനീഷ്, അഭിലാഷ്. മരുമകൾ: അനിഷ.
കണ്ണൂര്‍
10:23 PM Jun 06, 2019 | Deepika.com