അഞ്ചൽ: അരുണാചല്‍ പ്രദേശിൽ കഴിഞ്ഞ ദിവസം കാണാതായ വ്യോമസേനാ വിമാനത്തിൽ അഞ്ചൽ സ്വദേശി ഫ്ലൈറ്റ് എൻജിനിയർ ഏരൂർ ആലഞ്ചേരി വിജയ വിലാസത്തിൽ (കൊച്ചുകോണത്ത് വീട് ) അനൂപ് കുമാറും.
ആസാമിലെ ജോര്ഹടില്നിന്ന് അരുണാചല്‍ പ്രദേശിലെ മേചുകയിലേക്കു പറന്ന എഎൻ 32 വ്യോമസേന വിമാനമാണ് കഴിഞ്ഞ ദിവസം കാണാതായത്. പതിനൊന്ന് വർഷം മുമ്പാണ് അനൂപ് വ്യോമസേനയിൽ ചേർന്നത്. ഒന്നര മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. വൃന്ദയാണ് ഭാര്യ. ആറു മാസം പ്രായമായ ഒരു കുട്ടിയുണ്ട്.