+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാഭ്യാസവകുപ്പുകളുടെ സംയോജനം: മാർഗനിർദേശം പുറപ്പെടുവിച്ചു

തി​രു​വ​ന​ന്ത​പു​രം: പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​വും ഏ​കോ​പ​ന​വും പു​നഃ​സം​ഘ​ടി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി. നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​
വിദ്യാഭ്യാസവകുപ്പുകളുടെ സംയോജനം: മാർഗനിർദേശം പുറപ്പെടുവിച്ചു
തി​രു​വ​ന​ന്ത​പു​രം: പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​വും ഏ​കോ​പ​ന​വും പു​നഃ​സം​ഘ​ടി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി. നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​ളാ​യ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് , വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ൽ ആ​യി​രി​ക്കും.

മൂ​ന്നു ത​ല​ങ്ങ​ളി​ലാ​യി ന​ട​ന്നി​രു​ന്ന പൊ​തു പ​രീ​ക്ഷ​ക​ൾ ഇ​നി പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും ന​ട​ക്കു​ക. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​റെ പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. 2019-20 അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ന​ട​പ്പി​ൽ വ​രു​ന്ന ഈ ​പൊ​തു സം​വി​ധാ​ന​ത്തി​ൽ ഇ​പ്പോ​ഴു​ള്ള ലോ​വ​ർ പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രും. ഉ​പ​ജി​ല്ലാ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ൾ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടേ​റ്റു​ക​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലു​ള്ള റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​റേ​റ്റു​ക​ൾ, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റു​ക​ൾ എ​ന്നി​വ​യു​ടെ നി​ല​വി​ലു​ള്ള സ്ഥി​തി തു​ട​രും.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​ല​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന എ​ല്ലാ ക​ത്തി​ട​പാ​ടു​ക​ളും ഇ​നി മു​ത​ൽ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ർ ജ​ഗ​തി, തി​രു​വ​ന​ന്ത​പു​രം-14 എ​ന്ന വി​ലാ​സ​ത്തി​ൽ വേ​ണം അ​യ​യ്ക്കേ​ണ്ട​ത്.

സം​യോ​ജി​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്ന ഒന്നു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ഉ​ൾ​പ്പെ​ടു​ന്ന സ്കൂ​ളു​ക​ളു​ടെ പൊ​തു ചു​മ​ത​ല​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക ചു​മ​ത​ല​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​പ്പ​ലി​നാ​യി​രി​ക്കും.
ഹൈ​സ്കൂ​ൾ ത​ല​ത്തി​ലു​ള്ള ഓ​ഫീ​സ് സം​വി​ധാ​നം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് കൂ​ടി ബാ​ധ​ക​മാ​കു​ന്ന രീ​തി​യി​ൽ പു​ന​ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്.