തിരുവനന്തപുരം: ഒന്നിക്കാം പച്ചപ്പിനായി, ജീവിക്കാം സുരക്ഷിതമായി എന്ന മുദ്രാവാക്യമുയർത്തി ഈ മാസം നാളെ മുതൽ ഒരാഴ്ചക്കാലം പരിസ്ഥിതി സംരക്ഷണ വാരമായി ആചരിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, പ്രസിഡന്റ് ആർ. സജിലാൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. എഐവൈഎഫിന്റെ എല്ലാ പരിപാടികളും ഇനി മുതൽ ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടപ്പാക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.