+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിജിയിൽ പ്രിയം എം​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​നോ​ട്

കോ​ട്ട​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ച​​ത് 19,736 പേ​​ർ. 16,196 പെ​​ണ്‍​കു​​ട്ടി​
പിജിയിൽ പ്രിയം എം​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​നോ​ട്
കോ​ട്ട​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ച​​ത് 19,736 പേ​​ർ. 16,196 പെ​​ണ്‍​കു​​ട്ടി​​ക​​ളും 3,540 ആ​​ണ്‍​കു​​ട്ടി​​ക​​ളും ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​താ​​യി വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ.​സാ​​ബു തോ​​മ​​സ് പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 5,227 അ​​പേ​​ക്ഷ കൂ​​ടു​​ത​​ലാ​​യി ല​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മി​​ത് 14,509 ആ​​യി​​രു​​ന്നു. എം​​എ​​സ്‌​സി പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം ഓ​​പ്ഷ​​നു​​ള്ള​​ത് - 1,16,346. 37 വി​​വി​​ധ എം​​എ​​സ്‌​സി പ്രോ​​ഗ്രാ​​മു​​ക​​ളാ​​ണു​​ള്ള​​ത്. 10 വി​​വി​​ധ എം​​കോം പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കാ​​യി 43,108 ഓ​​പ്ഷ​​നു​​ക​​ളും 25 വി​​വി​​ധ എം​​എ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കാ​​യി 39,964 ഓ​​പ്ഷ​​നു​​ക​​ളും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. 7,276 ഓ​​പ്ഷ​​നു​​ക​​ൾ എം​​എ​​സ്ഡ​​ബ്ല്യു​​വി​​നും 1,210 ഓ​​പ്ഷ​​നു​​ക​​ൾ എം​​ടി​​ടി​​എ​​മ്മി​​നും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ എം​​കോം ഫി​​നാ​​ൻ​​സ് ആ​​ൻ​​ഡ് ടാ​​ക്സേ​​ഷ​​നാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം ഓ​​പ്ഷ​​നു​​ക​​ൾ ല​​ഭി​​ച്ച​​ത്- 42,099. എം​​എ​​സ്‌​സി കെ​​മി​​സ്ട്രി​​ക്ക് 27,793ഉം ​​ഫി​​സി​​ക്സി​​ന് 27,016ഉം ​​മാ​​ത്‌​സി​ന് 12,256ഉം ​​എം​​എ ഇം​​ഗ്ലീ​​ഷി​​ന് 22,902ഉം ​​ഇ​​ക്ക​​ണോ​​മി​​ക്സി​​ന് 6,929ഉം ​​ഓ​​പ്ഷ​​നു​​ക​​ളാ​​ണു ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. പി​​ജി​​ക്ക് മൊ​​ത്തം 10,550 സീ​​റ്റാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ ആ​​റാ​​യി​​ര​​ത്തോ​​ളം സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണ് ഏ​​ക​​ജാ​​ല​​കം വ​​ഴി പ്ര​​വേ​​ശ​​നം.