+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ നാ​യ​ർ നാ​യി​ക​യാ​കു​ന്നു

നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലും സീ​രി​യ​ലു​ക​ളി​ലും ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ന​ടി വീ​ണ നാ​യ​ർ നാ​യി​ക​യാ​കു​ന്നു. ബി​ഗ് ബോ​സ് മ​ൽ​സ​രാ​ർ​ഥി എ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു
വീ​ണ നാ​യ​ർ നാ​യി​ക​യാ​കു​ന്നു

നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലും സീ​രി​യ​ലു​ക​ളി​ലും ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ന​ടി വീ​ണ നാ​യ​ർ നാ​യി​ക​യാ​കു​ന്നു. ബി​ഗ് ബോ​സ് മ​ൽ​സ​രാ​ർ​ഥി എ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ആ​ളു​ക​ൾ തി​രി​ച്ച​റി​യു​ക​യും ചെ​യ്ത​താ​ണ് സി​നി​മ​യി​ൽ പു​തി​യ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ബി​ഗ് ബോ​സി​ലെ അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്ക​വേ ആ​ണ് സി​നി​മ​യെ കു​റി​ച്ച് വീ​ണ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു സം​ബ​ന്ധി​ച്ചു ന​ൽ​കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല. ഷോ​യ്ക്ക​ക​ത്ത് ത​ന്‍റെ ക​ര​ച്ചി​ലു​ക​ളെ പ​രി​ഹ​സി​ച്ചു കൊ​ണ്ടു​ള്ള നി​ര​വ​ധി ട്രോ​ളു​ക​ൾ ക​ണ്ടെ​ന്നും അ​വ​യെ​ല്ലാം ആ​സ്വ​ദി​ച്ചെ​ന്നും വീ​ണ പ​റ​യു​ന്നു. ഗ്രൂ​പ്പി​ന​ക​ത്ത് നി​ന്നു​കൊ​ണ്ട് കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന​താ​ണ് ബി​ഗ് ബോ​സി​ൽ പ​റ്റി​യ പി​ഴ​വ്.

കോ​ട​തി ടാ​സ്കി​ലൊ​ക്കെ ഇ​തി​നാ​ൽ ക​ള്ളം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ത​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും കേ​സു​ക​ളി​ൽ അ​വ​ർ​ക്ക് അ​നു​കൂ​ല​മാ​യി അ​ഭി​പ്രാ​യം പ​റ​യു​ക എ​ന്നാ​ണ് അ​പ്പോ​ൾ ചി​ന്തി​ച്ച​തെ​ന്നും വീ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു. ഗെ​യി​മാ​ണെ​ന്ന​ത് ഇ​ട​യ്ക്ക് മ​റ​ന്ന​തും ബ​ന്ധ​ങ്ങ​ൾ​ക്ക് ഗെ​യിം മ​റ​ന്നു​ള്ള പ്രാ​ധാ​ന്യം കൊ​ടു​ത്ത​താ​ണ് പ​ല ഇ​മോ​ഷ​ണ​ൽ രം​ഗ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യ​ത് എ​ന്നും വീ​ണ പ​റ​യു​ന്നു.