നെടുങ്കണ്ടം: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചതു രാഷ്ട്രീയവത്കരിക്കാനുള്ള സിപിഎം ശ്രമം അപഹാസ്യമാണെന്നു ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.
വ്യക്തികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുനടന്ന കൊലപാതകത്തിനു രക്തസാക്ഷിത്വ പരിവേഷം നൽകി സിപിഎം നടത്തുന്ന ഗൂഢാലോചന വിലകുറഞ്ഞ രാഷ്ട്രീയക്കളിയാണ്. വിശദമായ അന്വേഷണം നടത്തണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
യുഡിഎഫ് പ്രകടനം
നെടുങ്കണ്ടം: ഉടുന്പൻചോലയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തുമെന്നു ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അറിയിച്ചു.