+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ല്‍ എ​ന്‍​എ​സ്ക്യു​എ​ഫ് ന​ട​പ്പാ​ക്കു​ന്ന​തി​നു ഇ​ള​വു​ക​ള്‍ തേ​ടി സം​സ്ഥാ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ സ്കി​​​ല്‍ ക്വാ​​​ളി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ഫ്
വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ല്‍ എ​ന്‍​എ​സ്ക്യു​എ​ഫ് ന​ട​പ്പാ​ക്കു​ന്ന​തി​നു  ഇ​ള​വു​ക​ള്‍ തേ​ടി സം​സ്ഥാ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ സ്കി​​​ല്‍ ക്വാ​​​ളി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ഫ്രെ​​​യിം​​​വ​​​ര്‍​ക്ക് (എ​​​ന്‍​എ​​​സ്ക്യു​​​എ​​​ഫ്) ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ ഇ​​​ള​​​വു​​​ക​​​ള്‍ തേ​​​ടി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ക്കും. എ​​​ന്‍​എ​​​സ്ക്യു​​​എ​​​ഫ് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ള്‍ 101 സ്കൂ​​​ളു​​​ക​​​ളി​​​ലാ​​​ണ് ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ബാ​​​ക്കി​​​യു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​മ്പോ​​​ള്‍ വേ​​​ണ്ട ഇ​​​ള​​​വു​​​ക​​​ള്‍​ക്കാ​​​യാ​​​ണു കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ക്കു​​​ക. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ​​​യു​​​ള്ള​​​ത് 389 വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളു​​​ക​​​ളാ​​​ണ്. ഇ​​​തി​​​ല്‍ 261 സ​​​ര്‍​ക്കാ​​​ര്‍ സ്കൂ​​​ളു​​​ക​​​ളും128 എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളു​​​മാ​​​ണ്. എ​​​ന്‍​എ​​​സ്ക്യു​​​എ​​​ഫ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​യു​​​ള്ള സി​​​ല​​​ബ​​​സു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ ഭോ​​​പ്പാ​​​ലി​​​ലെ പ​​​ണ്ഡി​​​റ്റ് സു​​​ന്ദ​​​ര്‍​ലാ​​​ല്‍ ശ​​​ര്‍​മ സെ​​​ന്‍​ട്ര​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നാ​​​ണ്(​​​പി​​​എ​​​സ്എ​​​സ്‌​​​സി​​​ഐ​​​വി​​​ഇ) ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള സി​​​ല​​​ബ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച് എ​​​ന്‍​എ​​​സ്ക്യു​​​എ​​​ഫ് കൂ​​​ടു​​​ത​​​ല്‍ സ്കൂ​​​ളു​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്നോ​​​ട്ടു​​വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കേ​​​ന്ദ്ര മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി മ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ടും ഇ​​​ക്കാ​​​ര്യം സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടും. എ​​​ന്‍​എ​​​സ്ക്യു​​​എ​​​ഫി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​​ക്കാ​​​വു​​​ന്ന ജോ​​​ബ് റോ​​​ളു​​​ക​​​ള്‍ ഏ​​​തൊ​​​ക്കെ​​​യെ​​​ന്നു കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ലു​​​ള്ള ജോ​​​ബ് റോ​​​ളു​​​ക​​​ളി​​​ല്‍ പ​​​ര​​​മാ​​​വ​​​ധി എ​​​ണ്ണം കൂ​​​ടി സി​​​ല​​​ബ​​​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ന്ന​​​ത്. കു​​​റ​​​ച്ചു സ്കൂ​​​ളു​​​ക​​​ളി​​​ല്‍ മാ​​​ത്രം എ​​​ന്‍​എ​​​സ്ക്യു​​​എ​​​ഫ് ന​​​ട​​​പ്പാ​​​ക്കു​​​മ്പോ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ വേ​​​ര്‍​തി​​​രി​​​വ് ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന ആ​​​ക്ഷേ​​​പം ശ​​​ക്ത​​​മാ​​​യി​​​രു​​​ന്നു.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് 66 എ​​​ണ്ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു എ​​​ന്‍​എ​​​സ്ക്യു​​​എ​​​ഫ് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള കോ​​​ഴ്സു​​​ക​​​ള്‍ ന​​​ട​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. തു​​​ട​​​ര്‍​ന്ന് 35 സ്കൂ​​​ളു​​​ക​​​ളി​​​ലൂ​​​ടെ വ്യാ​​​പി​​​പ്പി​​​ച്ചു. 2020 ഓ​​​ടെ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ജോ​​​ലി​​​യ്ക്ക് ഉ​​​ള്‍​പ്പെ​​​ടെ എ​​​ന്‍​എ​​​സ്ക്യു​​​എ​​​ഫ് അം​​​ഗീ​​​കാ​​​രം വേ​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യാ​​​ണ് കേ​​​ന്ദ്ര മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി മ​​​ന്ത്രാ​​​ല​​​യം നേ​​​ര​​​ത്തേ മു​​​ന്നോ​​​ട്ടു​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

2013 ഡി​​​സം​​​ബ​​​റി​​​ല്‍ കേ​​​ന്ദ്ര മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ന്‍ പ്ര​​​കാ​​​രം അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ എ​​​ല്ലാ സം​​​സ്ഥാ​​​ങ്ങ​​​ളി​​​ലേ​​​യും വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളു​​​ക​​​ള്‍ എ​​​ന്‍​എ​​​സ്ക്യു​​​എ​​​ഫ് അം​​​ഗീ​​​കൃ​​​ത കോ​​​ഴ്സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ്.

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 2017 ഡി​​​സി​​​സം​​​ബ​​​റി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ല്‍ 2018 ഓ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ൽ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി , ഫി​​​ഷ​​​റീ​​​സ് സ്കൂ​​​ളു​​​ക​​​ളി​​​ല്‍ എ​​​ന്‍​എ​​​സ്ക്യു​​​എ​​​ഫ് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ര​​​മാ​​​വ​​​ധി സ്കൂ​​​ളു​​​ക​​​ളി​​​ല്‍ എ​​​ന്‍​എ​​​സ്ക്യു​​​എ​​​ഫ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് സം​​​സ്ഥാ​​​നം ഇ​​​ള​​​വു​​​ക​​​ള്‍ തേ​​​ടി കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​ത്.

തോ​​​മ​​​സ് വ​​​ര്‍​ഗീ​​​സ്