നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം പിടികൂടി. ഷാർജയിൽനിന്നും ദുബായിൽനിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരിൽ നിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയത്.
ഇന്നലെ ഷാർജയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ മലപ്പുറം സ്വദേശി ജിസ്ഹാദിൽ നിന്ന് 500 ഗ്രാം സ്വർണവും ഇന്നലെ 11.35ന് ദുബായിൽനിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ മലപ്പുറം സ്വദേശി റിയാസിൽ നിന്ന് 753 ഗ്രാം സ്വർണവുമാണ് പിടിച്ചത്.