+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ണ​റ്റി​ൽ വീ​ണ് ഓ​ട്ടോ​ ഡ്രൈ​വ​ർ മ​രി​ച്ചു

പ​​ത്ത​​നം​​തി​​ട്ട: കി​​ണ​​റ്റി​​ൽ വീ​​ണ‌് ഓ​​ട്ടോ​ ഡ്രൈ​​വ​​ർ മ​​രി​​ച്ചു. വെ​​ട്ടി​​പ്രം കു​​മ്പാ​​ങ്ങ​​ൽ തോ​​പ്പി​​ൽ വീ​​ട്ടി​​ൽ സി. ​​വി​​ജ​​യ​​ൻ(52) ആണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക്
കി​ണ​റ്റി​ൽ വീ​ണ്  ഓ​ട്ടോ​ ഡ്രൈ​വ​ർ മ​രി​ച്ചു
പ​​ത്ത​​നം​​തി​​ട്ട: കി​​ണ​​റ്റി​​ൽ വീ​​ണ‌് ഓ​​ട്ടോ​ ഡ്രൈ​​വ​​ർ മ​​രി​​ച്ചു. വെ​​ട്ടി​​പ്രം കു​​മ്പാ​​ങ്ങ​​ൽ തോ​​പ്പി​​ൽ വീ​​ട്ടി​​ൽ സി. ​​വി​​ജ​​യ​​ൻ(52) ആണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ മ​​ക​​നു​​മൊ​​പ്പം വീ​​ട്ടി​​ലേ​​ക്കു പോ​​കു​​മ്പോ​​ഴാ​​ണ് സം​​ഭ​​വം.

വീ​​ട്ടി​​ലേ​​ക്ക് എ​​ളു​​പ്പം പോ​​കു​​ന്ന​​തി​​നാ​​യി സ​​മീ​​പ​​ത്തെ പ​​റ​​മ്പി​​ലൂ​​ടെ ക​​യ​​റി പോ​​കു​​മ്പോ​​ൾ ഇ​​വി​​ട​​ത്തെ ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ കി​​ണ​​റ്റി​​ൽ കാ​​ൽ വ​​ഴു​​തി വീ​​ഴു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് പ​​റ​​യു​​ന്നു. അ​​ല്പം ദൂ​​രം മു​​മ്പേ ന​​ട​​ന്നു പോ​​യ മ​​ക​​ൻ വി​​നീ​​ത് ശ​​ബ്ദം കേ​​ട്ട് തി​​രി​​ഞ്ഞ് നോ​​ക്കി​​യ​​പ്പോ​​ൾ വി​​ജ​​യ​​നെ കാ​​ണാ​​നി​​ല്ലാ​യി​രു​ന്നു. പി​​ന്നീ​​ടാ​​ണ് കി​​ണ​​റ്റി​​ൽ വീ​​ണ നി​​ല​​യി​​ൽ ക​​ണ്ട​​ത്. ഫ​​യ​​ർ​​ഫോ​​ഴ്സെ​​ത്തി വി​​ജ​​യ​​നെ പു​​റ​​ത്തെ​​ടു​​ത്ത് പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.​സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: ഗീ​​ത. മ​​ക​​ൻ: വി​​നീ​​ത്. മ​​രു​​മ​​ക​​ൾ: പാ​​ർ​​വ​​തി.