+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​ജ വി​ജ​യ​ൻ അ​ങ്ങ​നെ സ്വാ​സി​ക​യാ​യി

ബി​ഗ് സ്ക്രീ​നി​ലൂ​ടെ​യെ​ത്തി മി​നി സ്ക്രീ​നി​ൽ തി​ള​ങ്ങി​യ ന​ടി​യാ​ണ് സ്വാ​സി​ക. നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്ത ’ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വാ​സി​ക കൂ​ടു​ത​ൽ ശ
പൂ​ജ വി​ജ​യ​ൻ അ​ങ്ങ​നെ സ്വാ​സി​ക​യാ​യി

ബി​ഗ് സ്ക്രീ​നി​ലൂ​ടെ​യെ​ത്തി മി​നി സ്ക്രീ​നി​ൽ തി​ള​ങ്ങി​യ ന​ടി​യാ​ണ് സ്വാ​സി​ക. നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്ത ’ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വാ​സി​ക കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​യാ​യ​ത്. തു​ട​ർ​ന്ന് സീ​രി​യ​ലി​ലും സി​നി​മ​യി​ലും നി​ര​വ​ധി വേ​ഷ​ങ്ങ​ൾ താ​രം ചെ​യ്തു.

ഇ​പ്പോ​ഴി​താ ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ പേ​ര് പൂ​ജ വി​ജ​യ​ൻ എ​ന്നാ​യി​രു​ന്നെ​ന്നും സി​നി​മ​യി​ലേ​ക്ക് വ​ന്ന​പ്പോ​ൾ സ്വാ​സി​ക എ​ന്ന് മാ​റ്റി​യ​താ​ണെ​ന്നും പ​റ​ഞ്ഞി​രി​ക്കു​ന്നു. "ചെ​റു​പ്പം തൊ​ട്ടേ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തു അ​ഭി​നേ​ത്രി​യാ​ക​ണ​മെ​ന്നാ​ണ്. ഒ​രു​പാ​ടു ക​ഷ്ട​പ്പെ​ട്ടി​ട്ടാ​ണു വേ​ഷ​ങ്ങ​ൾ ല​ഭി​ച്ച​ത്. ആ​ദ്യ​മ​തു സീ​രി​യ​ലു​ക​ളി​ൽ നി​ന്നാ​യി എ​ന്ന​തും വ​ലി​യ സ​ന്തോ​ഷം. എ​ന്നെ ആ​ളു​ക​ൾ തി​രി​ച്ച​റി​ഞ്ഞു തു​ട​ങ്ങു​ന്ന​തും സീ​രി​യ​ലു​ക​ൾ ക​ണ്ടി​ട്ടാ​ണ്.

സ്വാ​സി​ക​യെ സ്വാ​സി​ക​യാ​ക്കി​യ​തും സീ​രി​യ​ലു​ക​ൾ ത​ന്നെ. വി​ദേ​ശ​ത്തു പോ​കാ​നും ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ ചെ​യ്യാ​നും മാ​ത്ര​മ​ല്ല, എ​നി​ക്കു വീ​ടു വ​യ്ക്കാ​നും കാ​ർ വാ​ങ്ങാ​നും ഒ​ക്കെ സാ​ധി​ച്ച​തു സീ​രി​യ​ലു​ക​ൾ വ​ഴി​യാ​ണ്.

പ​തി​നൊ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ആ​ദ്യ​മാ​യി സി​നി​മ​യി​ലെ​ത്തു​ന്ന​ത്. അ​തും ത​മി​ഴി​ൽ. ത​മി​ഴി​ൽ സി​നി​മ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണു പൂ​ജ വി​ജ​യ​ൻ എ​ന്ന പേ​രു മാ​റ്റി സ്വാ​സി​ക എ​ന്നാ​ക്കു​ന്ന​ത്. ത​മി​ഴ് പേ​രു​ക​ളോ​ടു ചേ​ർ​ന്നു നി​ൽ​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു അ​ത്. സി​നി​മ​യി​ൽ ഒ​രു ഇ​ട​വേ​ള വ​ന്ന​പ്പോ​ഴാ​ണു സീ​രി​യ​ലു​ക​ളി​ലേ​ക്കു തി​രി​ഞ്ഞ​ത്. ആ ​സ​മ​യ​ത്തും സി​നി​മ​യി​ൽ കാ​ര​ക്ട​ർ റോ​ളു​ക​ൾ ചെ​യ്തി​രു​ന്നു'. സ്വാസിക പറഞ്ഞു.