+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഈ അധ്യയന വർഷം അടിച്ചേല്പിക്കരുത്: കെ.എം. അഭിജിത്

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി ത​​ല​​ങ്ങ​​ളെ സം​​യോ​​ജി​​പ്പി​​ക്കാ​​നു​​ള്ള ഖാ​​ദ​​ർ ക​​മ്മി​​റ്റി ശി​​പാ​​ർ​​ശ ഈ ​​അ​​ധ്യ​​യ​​ന വ​​ർ​​ഷം ന​​ട​​പ്പാ​​ക്കി​​യാ​​ൽ
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഈ അധ്യയന വർഷം അടിച്ചേല്പിക്കരുത്: കെ.എം. അഭിജിത്
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി ത​​ല​​ങ്ങ​​ളെ സം​​യോ​​ജി​​പ്പി​​ക്കാ​​നു​​ള്ള ഖാ​​ദ​​ർ ക​​മ്മി​​റ്റി ശി​​പാ​​ർ​​ശ ഈ ​​അ​​ധ്യ​​യ​​ന വ​​ർ​​ഷം ന​​ട​​പ്പാ​​ക്കി​​യാ​​ൽ ശ​​ക്ത​​മാ​​യ സ​​മ​​ര​​ത്തി​​നി​​റ​​ങ്ങു​​മെ​​ന്ന് കെഎ​​സ് യു ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. അ​​ഭി​​ജി​​ത്. ഖാ​​ദ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് പൂ​​ർ​​ണ​​മാ​​യി സ​​മ​​ർ​​പ്പി​​ച്ചി​​ട്ടി​​ല്ല. ഭാ​​ഗി​​ക റി​​പ്പോ​​ർ​​ട്ട് അ​​ടി​​ച്ചേ​​ല്പി​​ക്കു​​ന്പോ​​ൾ ദൂ​​ര​​വ്യാ​​പ​​ക​​മാ​​യ പ്ര​​ത്യാ​​ഘാ​​തം ഉ​​ണ്ടാ​​കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണ് മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥി​​ൽ നി​​ന്ന് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് മാ​​റ്റി​​യ​​ത്. വ​​കു​​പ്പ് കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട മ​​ന്ത്രി വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത് ദൂ​​ര​​വ്യാ​​പ​​ക പ്ര​​ത്യാ​​ഘാ​​തം സൃ​​ഷ്ടി​​ക്കു​​ന്ന ഖാ​​ദ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ൽ നി​​ന്ന് പി​​ന്തി​​രി​​യ​​ണം.

ടി.​​എം. ജേ​​ക്ക​​ബ് പ്രി​​ഡി​​ഗ്രി ബോ​​ർ​​ഡ് ന​​ട​​പ്പാ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ അ​​തി​​നെ​​തി​​രേ സ​​മ​​ര രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്ന പ്ര​​ഫ. ര​​വീ​​ന്ദ്ര​​നാ​​ഥും അ​​ന്ന​​ത്തെ വി​​ദ്യാ​​ർ​​ഥി നേ​​താ​​ക്ക​​ളും ഉ​​ൾ​​പ്പെ​​ട്ട ഭ​​ര​​ണ​​പ​​ക്ഷം ഹൈ​​സ്കൂ​​ളി​​നേ​​യും ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി​​യേ​​യും ഒ​​ന്നാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത് അ​​പ​​ഹാ​​സ്യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.