മുണ്ടക്കയം: കയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊമ്പുകുത്തി, കോച്ചേരിയിൽ പ്രകാശിന്റെ മകൻ പ്രജിത്ത് (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30 നു കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങവേ മതമ്പ ചങ്ങല കയത്തിൽ ഒഴുക്കിൽ പെടുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അമ്മ: പരേതയായ പുഷ്പ. സഹോദരൻ: പ്രവീൺ.മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്.
അമ്മ: പരേതയായ പുഷ്പ. സഹോദരൻ: പ്രവീൺ.മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്.