കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ പരാജയം വസ്തുതാപരമായി വിലയിരുത്തി തിരുത്തൽ വരുത്തണമെന്ന് ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്.
ദേശീയതലത്തിൽ ഉയർന്നുവന്നിട്ടുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ മതേതര ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു. യോഗത്തിൽ വർക്കിംഗ് ചെയർമാൻ ഡോ. കെ.സി.ജോസഫ്, ആന്റണി രാജു, എംപി. പോളി, മാത്യു സ്റ്റീഫൻ, ജെ.ജോസഫ്, ഏലിയാസ് സക്കറിയ, മാത്യു കുന്നപ്പള്ളി, ജോർജ് കുന്നപ്പുഴ, അജിത സാബു, ഫ്രാൻസിസ് തോമസ്, കെ.സി. ജോസഫ്, ആന്റണി ആലഞ്ചേരി, തോമസ് കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.