കടപ്ലാമറ്റം: വീട്ടുമുറ്റത്തു വെള്ളം ശേഖരിച്ചു വച്ചിരുന്ന കലത്തിൽ തല കുടുങ്ങി അഞ്ചു വയസുകാരൻ മരിച്ചു. മാറിയിടം ഇട്ടിയേപ്പാറ ചെന്നല്ലിയേൽ സുധീഷിന്റെ മകൻ അഭിദേവ് ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.
സംസാരശേഷിയില്ലാതിരുന്ന കുട്ടിക്കു നടക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു. മുറ്റത്തു വച്ചിരുന്ന കലത്തിനുള്ളിൽ തല കുടുങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ ആഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷം വീട്ടിൽ എത്തിയ ഉടനെയാണ് അപകടമുണ്ടായത്.
അമ്മ: മോനിഷ. സഹോദരങ്ങൾ: അഭിനവ്, അർജുൻ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.