+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് വ​ണ്‍ 99.83 ശ​ത​മാ​നം മെ​റി​റ്റ് സീ​റ്റി​​ലും അ​ലോ​ട്ട്​മെ​ന്‍റാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ​​​യു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ 99.83 ശ​​​ത​​​മാ​​​ന​​​ത്തി​​​ലും അ
പ്ല​സ് വ​ണ്‍ 99.83 ശ​ത​മാ​നം  മെ​റി​റ്റ് സീ​റ്റി​​ലും അ​ലോ​ട്ട്​മെ​ന്‍റാ​യി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ​​​യു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ 99.83 ശ​​​ത​​​മാ​​​ന​​​ത്തി​​​ലും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ​​​യു​​​ള്ള മെ​​​രി​​​റ്റ് സീ​​​റ്റാ​​​യ 2,42,180 -ൽ 2,41,767 ​​​സീ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ മെ​​​രി​​​റ്റി​​​ൽ ഇ​​​നി ബാ​​​ക്കി​​​യു​​​ള്ള​​​ത് 413 സീ​​​റ്റു​​​ക​​​ൾ.

ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ 60,472 പേ​​​ർ​​​ക്ക് പു​​​തി​​​യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​പ്പോ​​​ൾ 48,060 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചു. ഒ​​​ൻ​​​പ​​​ത് ജി​​​ല്ല​​​ക​​​ളി​​​ൽ മു​​​ഴു​​​വ​​​ൻ മെ​​​രി​​​റ്റ് സീ​​​റ്റി​​​ലേ​​​യ്ക്കും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി. 213 മെ​​​രി​​​റ്റ് സീ​​​റ്റി​​​ലേ​​​യ്ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്താ​​​നു​​​ള്ള ഇ​​​ടു​​​ക്കി​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ സീ​​​റ്റു​​​ക​​​ൾ ഇ​​​നി ബാ​​​ക്കി​​​യു​​​ള്ള​​​ത്. പി​​​ന്നാ​​​ലെ​​യു​​ള്ള​​ത് 164 മെ​​​രി​​​റ്റ് സീ​​​റ്റു​​​ക​​​ൾ ബാ​​​ക്കി​​​യു​​​ള്ള പ​​​ത്ത​​​നം​​​തി​​​ട്ട​​​യാ​​​ണ്. കാ​​​സ​​​ർ​​​ഗോ​​​ഡ്-29, ആ​​​ല​​​പ്പു​​​ഴ-​​​അ​​​ഞ്ച്, കോ​​​ട്ട​​​യം-​​​ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മെ​​​രി​​​റ്റ് സീ​​​റ്റി​​​ൽ ഇ​​​നി പ്ര​​​വേ​​​ശ​​​നം ബാ​​​ക്കി​​​യു​​​ള്ള​​​ത്.

സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ലും ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ത​​​ന്നെ പ്ര​​​വേ​​​ശ​​​നം ഏ​​​ക​​​ദേ​​​ശം പൂ​​​ർ​​​ത്തി​​​യാ​​​യി. എ​​​സ്‌​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​കെ​​​യു​​​ള്ള 33,342 സീ​​​റ്റി​​​ൽ 33,337 സീ​​​റ്റി​​​ലും അ​​​ലോ​​​ട്ട​​​മെ​​​ന്‍റ് ആ​​​യി. അ​​​ഞ്ചു സീ​​​റ്റി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​നി പ്ര​​​വേ​​​ശ​​​ന​​​മു​​​ള്ള​​​ത്. എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​കെ​​​യു​​​ള്ള 3,689 സീ​​​റ്റി​​​ൽ 3,684 സീ​​​റ്റി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചു. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലും ബാ​​​ക്കി​​​യു​​​ള്ള​​​ത് അ​​​ഞ്ചു സീ​​​റ്റു മാ​​​ത്രം.
​ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​കെ​​​യു​​​ള്ള 3,506 സീ​​​റ്റി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി.

ബ്ലൈ​​​ൻ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 214 സീ​​​റ്റു​​​ള്ള​​​തി​​​ൽ 214 ലി​​​ലും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി. ഭാ​​​ഷാ​​​ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള 221 സീ​​​റ്റു​​​ക​​​ളി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി. ​ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​കെ​​​യു​​​ള്ള 6,835 സീ​​​റ്റി​​​ൽ മൂ​​​ന്നെ​​​ണ്ണ​​​ത്തി​​​ൽ ഒ​​​ഴി​​​കെ അ​​​ലോ​​​ട്ട്മെ​​​ന്‍റാ​​​യി. മു​​​ഖ്യ​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി അ​​​പേ​​​ക്ഷ പു​​​തു​​​ക്കി ന​​​ല്ക​​​ണം.


തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്