തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി ഷാജി.എൻ. കരുണിനെ നിയമിച്ചു. ചെയർമാനായിരുന്ന ലെനിൻ രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് നിയമനം.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെഡലോടുകൂടി ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടിയ ഷാജി എൻ.കരുണ്‍ പ്രശസ്ത സംവിധായകനായ ജി. അരവിന്ദനോടൊപ്പം ചേർന്നാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. കെ.ജി. ജോർജ്, എം.ടി. വാസുദേവൻനായർ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ച ഇദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അന്താരാഷ്ട്രാ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പിറവി എന്ന ചലച്ചിത്രത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടി.