+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​വൈ​എം സ​മാ​ധാ​ന കാ​ന്പ​യി​ൻ ആ​രം​ഭി​ക്കു​ന്നു

കൊച്ചി: കേ​​ര​​ള കാ​​ത്ത​​ലി​​ക് യൂ​​ത്ത് മൂ​​വ്മെ​​ന്‍റ് സം​​സ്ഥാ​​ന സ​​മി​​തി, തീ​​വ്ര​​വാ​​ദ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും മ​​ത​​ത്തി​​ന്‍റെ പേ​​രി​​ലു​​ള്ള ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ദേ​
കെ​സി​വൈ​എം സ​മാ​ധാ​ന  കാ​ന്പ​യി​ൻ ആ​രം​ഭി​ക്കു​ന്നു
കൊച്ചി: കേ​​ര​​ള കാ​​ത്ത​​ലി​​ക് യൂ​​ത്ത് മൂ​​വ്മെ​​ന്‍റ് സം​​സ്ഥാ​​ന സ​​മി​​തി, തീ​​വ്ര​​വാ​​ദ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും മ​​ത​​ത്തി​​ന്‍റെ പേ​​രി​​ലു​​ള്ള ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ദേ​​ശീ​​യ അ​​ന്ത​​ർ​​ദേ​​ശീ​​യ ത​​ല​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക​​മാ​​കു​​ന്ന​​തി​​നെ​​തി​രേ ‘’യു​​വ​​ജ​​ന​​ങ്ങ​​ൾ സ​​മാ​​ധാ​​ന​​ത്തി​​ന്’’ എ​​ന്ന കാ​​ന്പ​​യി​​ന് തു​​ട​​ക്കം കു​​റി​​ക്കു​​ന്നു. അ​​ഞ്ചു ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന കാ​​ന്പ​​യി​​നി​​ൽ പ്രാ​​ർ​​ഥ​​നാ​​ദീ​​പം തെ​​ളി​​ക്ക​​ൽ, സ​​മാ​​ധാ​​ന സ​​ദ​​സ്, സ​​മാ​​ധാ​​ന സ​​ന്ദേ​​ശ​​യാ​​ത്ര, സ​​മാ​​ധാ​​ന ന​​ട​​ത്തം (Peace walk), അ​​ന്താ​​രാ​​ഷ്‌ട്രപീ​​സ് കോ​​ണ്‍ഫ​റ​ൻ​​സ് എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളാ​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള പ്രാ​​ർ​​ഥ​​നാ​​ദീ​​പം തെ​​ളി​​ക്ക​​ൽ എ​​ല്ലാ രൂ​​പ​​ത​​ക​​ളി​​ലും കെ​​സി​​വൈ​​എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്നു വ​​രു​​ന്നു. കേ​​ര​​ള​​ത്തി​​ലെ 32 രൂ​​പ​​ത​​ക​​ളി​​ലെ​​യും അ​ല്മാ​​യ സം​​ഘ​​ട​​നാ​​നേ​​താ​​ക്ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ചു തീ​​വ്ര​​വാ​​ദം, മ​​ത​​ഭീ​​ക​​ര​​വാ​​ദം, ലോ​​ക​​സ​​മാ​​ധാ​​നം, മ​​തേ​​ത​​ര​​ത്വം എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​മാ​​ധാ​​ന സ​​ദ​​സ് ജൂ​​ണ്‍ മാ​​സ​​ത്തി​​നു​​ള്ളി​​ൽ പൂ​​ർ​​ത്തി​​യാ​​കും.

ജൂ​​ണ്‍ ഒ​​ന്പ​​തി​​നു ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ കാ​​സ​​ർ​​ഗോ​​ഡുനി​​ന്നും ആ​​രം​​ഭി​​ക്കു​​ന്ന സ​​മാ​​ധാ​​ന സ​​ന്ദേ​​ശ​​യാ​​ത്ര 16നു ​​ക​​ന്യാ​​കു​​മാ​​രി​​യി​​ൽ സ​​മാ​​പി​​ക്കും. തു​​ട​​ർ​​ന്ന് ജൂ​​ലൈ ഏ​​ഴി​​നു കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ ഇ​​ട​​വ​​ക ദേ​​വാ​​ല​​യ അ​​തി​​ർ​​ത്തി​​ക​​ളി​​ലും രാ​​വി​​ലെ എ​​ട്ടി​​നും 9.30 നും ​​ഇ​​ട​​യ്ക്ക് കെ​​സി​​വൈ​​എം നേ​​തൃ​​ത്വ​​ത്തി​​ൽ സ​​മാ​​ധാ​​ന ന​​ട​​ത്തം സം​​ഘ​​ടി​​പ്പി​​ക്കും.

ഓ​​ഗ​​സ്റ്റ് ആ​​ദ്യ​​വാ​​രം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്‌ട്രപീ​​സ് കോ​​ണ്‍​ഫ​റ​​ൻ​​സി​​ൽ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള യു​​വ​​ജ​​ന പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജോ പി. ​​ബാ​​ബു, സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ചാ​​ല​​ക്ക​​ര, എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു. കെ​​സി​​വൈ​​എം സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജോ​​സ് റാ​​ൽ​​ഫ്, ഡെ​​ലി​​ൻ ഡേ​​വി​​ഡ്, തേ​​ജ​​സ് മാ​​ത്യു, സ​​ന്തോ​​ഷ് രാ​​ജ്, റോ​​സ്മോ​​ൾ ജോ​​സ്, കെ.​​എ​​സ്. ടീ​​ന, ഷാ​​രോ​​ണ്‍ കെ. ​​റെ​​ജി എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ല്കും.