ചങ്ങനാശേരി: ജൂണ്‍ ഒൻപതിന് ആചരിക്കുന്ന പന്തക്കുസ്താ തിരുനാളിന് ഒരുക്കമായി മെയ് 30 മുതൽ 10 ദിവസം പ്രാർഥനാദിനങ്ങളായി ആചരിക്കണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്തു.
തിന്മയ്ക്കെതിരേ പോരാടി ജയിക്കാനും സത്യത്തിന്റെ പാതയിൽ മുന്നേറാനും തീക്ഷണമായ പ്രാർഥന അനിവാര്യമാണ്. സഭയെ വേദനിപ്പിക്കത്തക്കവിധം തിന്മയുടെ ശക്തി പലരേയും കീഴ്പ്പെടുത്തിയിരിക്കുകയാണെന്നും സഭയിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അരൂപി നിറയാൻ സഭാമക്കൾ ശക്തമായി പ്രാർഥിക്കണമെന്നും പെന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് പുറപ്പെടുവിച്ച സർക്കുലറിലൂടെ മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു.