കൊച്ചി: എംഎല്‍എ ഹോസ്റ്റലിലെ കാന്റീന് ജീവനക്കാരനെ മര്‍ദിച്ചെന്ന കേസ് റദ്ദാക്കാന്‍ പി.സി. ജോര്‍ജ് എംഎല്‍എ നല്കിയ ഹര്‍ജി പിന്‍വലിച്ചു. 2017 മാര്‍ച്ചിലാണ് കാന്റീന് ജീവനക്കാരനായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിന് മര്‍ദനമേറ്റത്. ഊണ് എത്തിക്കാന്‍ വൈകിയതിന് പി.സി.ജോര്‍ജ് മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്.