+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിനേശ് ബാബുവിന്‍റെ "കൃഷ്ണം' റിലീസിനൊരുങ്ങി

മ​ഴ​വി​ല്ല് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം, ദി​നേ​ശ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ദി​നേ​ശ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ​കൃ​ഷ്ണത്തിന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​
ദിനേശ് ബാബുവിന്‍റെ
മ​ഴ​വി​ല്ല് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം, ദി​നേ​ശ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ദി​നേ​ശ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ​കൃ​ഷ്ണത്തിന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് പി. ​എ​ൻ. ബ​ല​റാ​മി​ന്‍റെ​യും, മ​ക​നും ചി​ത്ര​ത്തി​ലെ നാ​യ​ക​നു​മാ​യ അ​ക്ഷ​യ്കൃ​ഷ്ണ​ന്‍റെയും ജീ​വി​ത​ത്തി​ൽ നടന്ന ഒരു സംഭവമാണ് കൃ​ഷ്ണം എന്ന സിനിമയ്ക്കു പിന്നിൽ. അ​ക്ഷ​യ് കൃ​ഷ്ണ​ന്‍റെ ജീ​വി​ത​ക​ഥ അറി​ഞ്ഞ ദി​നേ​ശ് ബാ​ബു ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യി അദ്ദേഹത്തെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ദി കിംഗ്, ദി ക​മ്മീ​ഷ​ണ​ർ, ധ്രുവം തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ കാ​മ​റാ​മാ​ൻ കൂടിയായിരുന്നു ദിനേശ് ബാബു.

അ​ക്ഷ​യ്കൃ​ഷ്ണ​ന്‍റെ മാ​താ​വ് മീ​ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പിക്കുന്നത് പ​ഴ​യ​കാ​ല നാ​യി​ക ശാ​ന്തി​കൃ​ഷ്ണയാണ്. രൺജി പ​ണി​ക്ക​ർ, സാ​യി​കു​മാ​ർ തു​ട​ങ്ങിയവരും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ​മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ജോലിക​ൾ പു​രോ​ഗ​മി​ക്കു​ന്നു. സന്ധ്യയുടെ വരികൾക്ക് ഹ​രിപ്ര​സാ​ദ് ആ​ർ. സംഗീതം നല്കുന്നു. പി​എ​ൻബി ​സി​നി​മാ​സി​നു​വേ​ണ്ടി പി. ​എ​ൻ. ബ​ല​റാമാണ് ചിത്രം നിർമിക്കുന്നത്.