+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ പ്ര​വ​ർ​ത്ത​ന​ വ​ർ​ഷ ഉ​ദ്ഘാ​ട​നം അ​ടി​മാ​ലി​യി​ൽ

ഭ​​ര​​ണ​​ങ്ങാ​​നം: ചെ​​റു​​പു​​ഷ്പ​​മി​​ഷ​​ൻ ലീ​​ഗ് ദേ​​ശീ​​യ​ സ​​മി​​തി​​യു​​ടെ​​യും ഇ​​ടു​​ക്കി രൂ​​പ​​ത​​യു​​ടെ​​യും 20192020 പ്ര​​വ​​ർ​​ത്ത​​ന​​വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​നം ഇ​​ടു​​ക്കി രൂ​​പ​​ത​​യു​​ടെ
മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ പ്ര​വ​ർ​ത്ത​ന​  വ​ർ​ഷ ഉ​ദ്ഘാ​ട​നം അ​ടി​മാ​ലി​യി​ൽ
ഭ​​ര​​ണ​​ങ്ങാ​​നം: ചെ​​റു​​പു​​ഷ്പ​​മി​​ഷ​​ൻ ലീ​​ഗ് ദേ​​ശീ​​യ​ സ​​മി​​തി​​യു​​ടെ​​യും ഇ​​ടു​​ക്കി രൂ​​പ​​ത​​യു​​ടെ​​യും 2019-2020 പ്ര​​വ​​ർ​​ത്ത​​ന​​വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​നം ഇ​​ടു​​ക്കി രൂ​​പ​​ത​​യു​​ടെ ആ​​തി​​ഥേ​​യ​​ത്തി​​ൽ ജൂ​​ണ്‍ ഒ​​ന്നി​​ന് അ​​ടി​​മാ​​ലി ആ​​ത്മ​​ജ്യോ​​തി പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ത്തും. രാ​​വി​​ലെ 8.45ന് ​​ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യി പ​​ള്ളി​​പ്പ​​റ​​ന്പി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ഇ​​ടു​​ക്കി മെ​​ത്രാ​​ൻ മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

അ​​ന്ത​​ർ​​ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ഡേ​​വീ​​സ് വ​​ല്ലൂ​​രാ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ദേ​​ശീ​​യ ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ജ​​യിം​​സ് പു​​ന്ന​​പ്ലാ​​ക്ക​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. ഫാ. ​ജോ​​സ​​ഫ് മ​​റ്റം, ബി​​നു മാ​​ങ്കൂ​​ട്ടം, പി. ​​ജ്ഞാ​​ന​​ദാ​​സ്, കി​​ര​​ണ്‍ അ​​ഗ​​സ്റ്റി​​ൻ, ഫാ. ​​ജോ​​സ​​ഫ് പാ​​പ്പാ​​ടി, ഫാ. ​ഫി​​ലി​​പ്പ് മ​​റ്റം, ബെ​​ൻ​​വി​​ൻ സി. ​​സ​​ണ്ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഇ​​ടു​​ക്കി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജ​​യിം​​സ് മാ​​ക്കി​​യി​​ൽ സ്വാ​​ഗ​​ത​​വും ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ജി പു​​ല്ലു​​കാ​​ട്ട് കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​യും.