മുക്കം: നീലേശ്വരം ഹയർ സെക്കന്‍ഡറി സ്കൂളിൽ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതികളായ രണ്ട് അധ്യാപകരുടെയും മുൻകൂർ ജാമ്യപേക്ഷ തള്ളി. കേസിലെ രണ്ടും മൂന്നും പ്രതികളായ മുക്കം നീലേശ്വരം സ്കൂൾ അധ്യാപകൻ നിഷാദ് വി. മുഹമ്മദി ന്റെയും ചേന്ദമംഗല്ലൂർ ഹയർ സെക്കന്‍ഡറി സ്കൂൾ അധ്യാപകൻ പി.കെ. ഫൈസലിന്റെയും മുൻകൂർ ജാമ്യപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. ഒന്നാം പ്രതിയായ നീലേശ്വരം സ്കൂൾ പ്രിൻസിപ്പൽ കെ. റസിയയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിട്ടുണ്ട്.