തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഐഎസ് സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സ്വീകരിച്ചിട്ടുള്ള സുരക്ഷാ നടപടികൾ യോഗം അവലോകനം ചെയ്തു.
ഐഎസ് ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല കോ-ഓർഡിനേറ്ററായി സെക്യൂരിറ്റി വിഭാഗം ഐജി ജി. ലക്ഷ്മണിനെ നിയോഗിച്ചു.
ഭീഷണി സംബന്ധിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസ്ഥാന പോലീസ് മേധാവി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഭീഷണി നേരിടുന്നതിന് എല്ലാ സഹായവും അവർ വാഗ്ദാനം ചെയ്തു.
സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ ഐജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും കോസ്റ്റൽ പോലീസ് സ്റ്റേഷൻ അധികൃതർക്കും തീരദേശത്തെ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണം സംസ്ഥാന പോലീസ് മേധാവി അഭ്യർഥിച്ചു.