+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​ർ​ക്ക​യു​ടെ സാ​ന്ത്വ​ന പ​ദ്ധ​തി: ഇ​ട​നി​ല​ക്കാ​രാ​ൽ വ​ഞ്ചി​ത​രാ​ക​രു​ത്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നോ​​​​ർ​​​​ക്ക​​​​യു​​​​ടെ സാ​​​​ന്ത്വ​​​​ന പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ സൗ​​​​ജ​​​​ന്യ​​​​മാ​​​​ണെ​​​​ന്നും
നോ​ർ​ക്ക​യു​ടെ സാ​ന്ത്വ​ന പ​ദ്ധ​തി:  ഇ​ട​നി​ല​ക്കാ​രാ​ൽ വ​ഞ്ചി​ത​രാ​ക​രു​ത്
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നോ​​​​ർ​​​​ക്ക​​​​യു​​​​ടെ സാ​​​​ന്ത്വ​​​​ന പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ സൗ​​​​ജ​​​​ന്യ​​​​മാ​​​​ണെ​​​​ന്നും ഇ​​​​തി​​​​നാ​​​​യി ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​യി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​യോ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളേ​​​​യോ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും നോ​​​​ർ​​​​ക്ക് റൂ​​​​ട്ട്സ് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

നോ​​​​ർ​​​​ക്ക റൂ​​​​ട്ട​​​​്സ് മു​​​​ഖേ​​​​ന തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​യ പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി വ​​​​രു​​​​ന്ന കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ധ​​​​ന​​​​സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് സാ​​​​ന്ത്വ​​​​ന. ചി​​​​കി​​​​ത്സാ സ​​​​ഹാ​​​​യം, മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര സ​​​​ഹാ​​​​യം, വി​​​​വാ​​​​ഹ ധ​​​​ന​​​​സ​​​​ഹാ​​​​യം, അം​​​​ഗ​​​​വൈ​​​​ക​​​​ല്യ പ​​​​രി​​​​ഹാ​​​​ര ഉ​​​​പ​​​​ക​​​​ര​​​​ണം വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ​​​​യാ​​​​ണ് പ​​​​ദ്ധ​​​​തി മു​​​​ഖാ​​​​ന്ത​​​​രം ന​​​​ൽ​​​​കി വ​​​​രു​​​​ന്ന​​​​ത്. മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ പ്ര​​​​വാ​​​​സി​​​​യു​​​​ടെ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത അ​​​​വ​​​​കാ​​​​ശി​​​​ക്ക് മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​മാ​​​​യി പ​​​​ര​​​​മാ​​​​വ​​​​ധി ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യും പ്ര​​​​വാ​​​​സി​​​​യു​​​​ടെ അ​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​വാ​​​​സി​​​​യു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കു ചി​​​​കി​​​​ത്സ​​​​ക്കാ​​​​യി പ​​​​ര​​​​മാ​​​​വ​​​​ധി അ​​​​മ്പ​​​​തി​​​​നാ​​​​യി​​​​രം രൂ​​​​പ​​​​യും (ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക്) മ​​​​റ്റു രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​രു​​​​പ​​​​തി​​​​നാ​​​​യി​​​​രം രൂ​​​​പ​​​​യും), പെ​​​​ൺ​​​​മ​​​​ക്ക​​​​ളു​​​​ടെ വി​​​​വാ​​​​ഹ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​മാ​​​​യി (ഒ​​​​രാ​​​​ൾ​​​​ക്ക്) പ​​​​ര​​​​മാ​​​​വ​​​​ധി പ​​​​തി​​​​ന​​​​യ്യാ​​​​യി​​​​രം രൂ​​​​പ​​​​യും അം​​​​ഗ​​​​വൈ​​​​ക​​​​ല്യ പ​​​​രി​​​​ഹാ​​​​ര ഉ​​​​പ​​​​ക​​​​ര​​​​ണം വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നാ​​​​യി പ​​​​തി​​​​നാ​​​​യി​​​​രം രൂ​​​​പ വ​​​​രെ​​​​യും പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം ന​​​​ൽ​​​​കി വ​​​​രു​​​​ന്നു.

നോ​​​​ർ​​​​ക്ക റൂ​​​​ട്ട്സി​​​​ന്‍റെ തൈ​​​​ക്കാ​​​​ടു​​​​ള്ള ആ​​​​സ്ഥാ​​​​ന ഓ​​​​ഫീ​​​​സി​​​​ലും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ മേ​​​​ഖ​​​​ലാ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും വി​​​​വി​​​​ധ ക​​​​ള​​​​ക്ട​​​​റേ​​​​റ്റു​​​​ക​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ജി​​​​ല്ല സെ​​​​ല്ലു​​​​ക​​​​ൾ മു​​​​ഖേ​​​​ന​​​​യു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കി വ​​​​രു​​​​ന്ന​​​​ത്. നോ​​​​ർ​​​​ക്ക റൂ​​​​ട്ട്സി​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റി​​​​ലും മേ​​​​ൽ പ​​​​റ​​​​ഞ്ഞ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും അ​​​​പേ​​​​ക്ഷാ​​​ഫോം ല​​​​ഭ്യ​​​​മാ​​​​ണ്.

നോ​​​​ർ​​​​ക്ക റൂ​​​​ട്ട്സ് മു​​​​ഖേ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലോ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ലോ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്കേ​​​​ണ്ട​​​​തോ, വ​​​​രി ന​​​​ൽ​​​​കേ​​​​ണ്ട​​​​തോ ഇ​​​​ല്ല. ഇ​​​​തി​​​​നാ​​​​യി ഏ​​​​തെ​​​​ങ്കി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യോ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​യോ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​ത്ത​​​​രം സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം സൗ​​​​ജ​​​​ന്യ​​​​മാ​​​​ണെ​​​​ന്നും ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​റി​​​​യി​​​​ച്ചു. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ www.norkaroo ts.org ലും 1800 425 3939 (​​​​ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ന്നും), 00918802012345 (വി​​​​ദേ​​​​ശ​​​​ത്തു നി​​​​ന്നും) ടോ​​​​ൾ​​​​ഫ്രീ ന​​​​മ്പ​​​​രി​​​​ലും ല​​​​ഭി​​​​ക്കും.