+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലസ് വണ്‍: മിന്നൽ പ്രവേശനത്തിൽ വലഞ്ഞ് സ്കൂളുകളും കുട്ടികളും

പ​ത്ത​നം​തി​ട്ട: ജൂ​ണ്‍ മൂ​ന്നി​നു ത​ന്നെ ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളും തു​ട​ങ്ങാ​നാ​യി പ്ര​വേ​ശ​ന ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കി​യ​തു സ്കൂ​ൾ അ​ധി​കൃ​ത​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​ത
പ്ലസ് വണ്‍: മിന്നൽ പ്രവേശനത്തിൽ വലഞ്ഞ് സ്കൂളുകളും കുട്ടികളും
പ​ത്ത​നം​തി​ട്ട: ജൂ​ണ്‍ മൂ​ന്നി​നു ത​ന്നെ ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളും തു​ട​ങ്ങാ​നാ​യി പ്ര​വേ​ശ​ന ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കി​യ​തു സ്കൂ​ൾ അ​ധി​കൃ​ത​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക 24നാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പു​റ​ത്തു​വ​ന്ന ദി​ന​മു​ൾ​പ്പെ​ടെ സ്കൂ​ളു​ക​ളി​ൽ ചേ​രാ​ൻ മൂ​ന്നു ദി​വ​സ​മാ​ണു കു​ട്ടി​ക​ൾ​ക്കു ല​ഭി​ച്ച​ത്. പ​ല സ്കൂ​ളു​ക​ളി​ലും ടി​സി വി​ത​ര​ണം അ​ട​ക്കം താ​മ​സി​ച്ച​തി​നാ​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ​യാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. പ്ര​തീ​ക്ഷി​ച്ച സ്കൂ​ളു​ക​ൾ ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ താ​ത്കാ​ലി​ക​മാ​യാ​ണു പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് 31നാ​ണ്. ഈ ​പ​ട്ടി​ക പു​റ​ത്തു​വ​ന്നാ​ൽ ജൂ​ണ്‍ ഒ​ന്നു​വ​രെ പ്ര​വേ​ശ​ന ന​ട​പ​ടി നീ​ണ്ടേ​ക്കാം. അ​തോ​ടെ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റും അ​വ​സാ​നി​ക്കും. മൂ​ന്നി​നു ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്പോ​ൾ മി​ക്ക സ്കൂ​ളു​ക​ളി​ലും സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കാ​നി​ട​യു​ണ്ട്.