സിസ്റ്റർ ഈവ എസ്ഡി ചുണങ്ങംവേലി
അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ സെന്റ് മേരീസ് പ്രോവിൻസംഗം സിസ്റ്റർ ഈവ എസ്ഡി (79) നിര്യാതയായി. സംസ്കാരം നടത്തി. പരേത കൊച്ചി ആരോഗ്യമാതാ പള്ളി ഇടവകാംഗം പഞ്ഞിക്കാരൻ പരേതരായ മാനുവൽ - മേരി ദന്പതികളുടെ എട്ടുമക്കളിൽ നാലാമത്തെ മകളാണ്.
ചുണങ്ങംവേലി, കസാവുളി, പെരുമാനൂർ, സിംല, ജഗാദിരി, നസ്രത്ത്, മദ്രാസ്, ഗോവ, കുഴുപ്പിള്ളി, വൈക്കം, മേലൂർ, കൂഴൂർ എന്നിവിടങ്ങളിൽ സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂ ഏജ് ദിനപത്രം മാനേജിംഗ് എഡിറ്റർ സെബിൻ പൗലോസിന്റെ പിതാവ്
പൂക്കാട്ടുപടി : ന്യൂ ഏജ് ദിനപത്രം മാനേജിംഗ് എഡിറ്റർ സെബിൻ പൗലോസിന്റെ പിതാവും ആയവന സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനുമായ പാലക്കാട്ട് പി.എസ്. പൗലോസ് (പൈലി സാർ -76) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് അന്പുനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: വി.വി. അന്നക്കുട്ടി (റിട്ട. അധ്യാപിക സെന്റ് ജോർജ് ഹൈസ്കൂൾ, ഇടപ്പള്ളി) താമരച്ചാൽ വടക്കേൽ മഴുവഞ്ചേരി കുടുംബാംഗം. മക്കൾ: സെബിൻ പൗലോസ്, സൗമ്യ പൗലോസ്. മരുമക്കൾ: ധന്യ സെബിൻ, ഷൈജോ പറന്പി.
കെ.വി. പൗലോസ്
പിറവം: പാലച്ചുവട് കവണാട്ടേൽ കെ.വി. പൗലോസ് നിര്യാതനായി. സംസ്കാരം നാളെ ഒന്പതിന് പാലച്ചുവട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ(ഫുൾഗോസ്പൽ)യിൽ. ഭാര്യ: സാറാമ്മ. മക്കൾ: കെ.പി. സണ്ണി (യുഎസ്എ), മോളി, തോമസ് കെ. പോൾ (യുഎസ്എ), മാത്യൂസ് കെ. പോൾ, ഷേർളി. മരുമക്കൾ: ഗ്രേസി, ആനി, ജോയ്സി, സുനിൽ മാത്യു, പരേതനായ സാം മാത്യു.
പി.പി. ആന്റണി
കോതമംഗലം : പാണ്ടിമറ്റം പി.പി. ആന്റണി (ജോണി - 68) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കോതമംഗലം കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: ആനീസ് കോതമംഗലം നെല്ലിനാട്ട് കുടുംബാംഗം. മക്കൾ: റിനി, റിജോ (സൗദി). മരുമക്കൾ: സജി ആക്കപ്പടിക്കൽ വാഴക്കുളം, സിമി നാട്ടുകാലാമണ്ണിൽ പത്തനാപുരം.
പി.ടി. മത്തായി
തായിക്കരച്ചിറ: പുത്തൻപുരയിൽ പി.ടി. മത്തായി (67) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് പുല്ലുവഴി ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ആശ, ടോണി, അനില. മരുമകൻ: എൽദോസ്.
എം.കെ. ജെയിംസ്
നെട്ടൂർ: പ്രൈമറി ഹെൽത്ത് സെന്ററിനു സമീപം മൂന്നുകൂട്ടുങ്കൽ എം.കെ. ജെയിംസ് (റിട്ട. കെഎസ്ഇബി - 76) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് മാടവന സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ട്രീസ കടുങ്ങാംപറന്പിൽ കുടുംബാംഗം. മക്കൾ: ജീമോൻ (അബുദാബി), ജെയ്മോൻ, ജീന (പീപ്പിൾസ് അർബൻ ബാങ്ക് എളമക്കര). മരുമക്കൾ: ലിജി (രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ, കാക്കനാട്), തോമസ് (മർച്ചന്റ് നേവി), ഷാൽ വിൻസെന്റ് (റിനൈ മെഡിസിറ്റി).
പൗലോ ആഗസ്റ്റിൻ
ചെങ്ങമനാട്: കുന്നിശ്ശേരി നെൽക്കര പൗലോ ആഗസ്റ്റിൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേരി മഞ്ഞപ്ര എടാട്ടുകാരൻ കുടുംബാംഗം. മക്കൾ: മോളി, ഷൈനി, ഷൈബി, ഷൈജി. മരുമക്കൾ: ജോസഫ് (പള്ളിപ്പാട്ട് ചെങ്ങമനാട്), ആന്റു (കണ്ണന്പുഴ പൂവത്തുശ്ശേരി), ഷൈജു (പഞ്ഞിക്കാരൻ കറുകുറ്റി).
വിക്ടർ സൈമണ്
ചേരാനെല്ലൂർ: മുണ്ടകപ്പാടം തോലത്ത് വിക്ടർ സൈമണ് (64) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ഏലൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ശോഭ വിക്ടർ. മകൻ: റോമിയോ വിക്ടർ. മരുമകൾ: ജെന്നി റോമിയോ.
ഐ.വി. ഫ്രാൻസിസ്
ഇടക്കൊച്ചി : പാലമുറ്റം റോഡ് ഐക്യനാട്ട് ഐ.വി. ഫ്രാൻസിസ് (86) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: കുഞ്ഞുമോൻ, ഷാജി, ഷൈജ ഫ്രാൻസിസ്, ഷിജു കുഞ്ഞുമോൻ, ഷീല ബൈജു, രജനി വർഗീസ്. മരുമക്കൾ: ഷാലി, പരേതയായ മേരി, ഫ്രാൻസിസ്, കുഞ്ഞുമോൻ, ബൈജു, വർഗീസ്.
മേരി
അയ്മുറി : കാവുംപുറം കാരിപ്ര പരേതനായ മത്തായിയുടെ ഭാര്യ മേരി (72) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ. പരേത മുടവൂർ വാഴത്തോട്ടം കുടുംബാംഗം. മക്കൾ: ലിൻസി, സിൽബി, ഷെൽസി, നാൻസി. മരുമക്കൾ: സാബു വീപ്പനാട്ട്, മാത്യൂസ് കരിന്പനക്കൽ, റോയി പൂക്കുന്നേൽ, ജേക്കബ് കാച്ചപ്പിള്ളിൽ.
വിശ്വനാഥൻ
ആലുവ: തായിക്കാട്ടുകര കുന്പളത്ത് പരേതനായ ഗംഗാധരന്റെ മകൻ വിശ്വനാഥൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് അന്പാട്ടുകാവ് ശ്മശാനത്തിൽ. ഭാര്യ: ഐഷ വിശ്വനാഥൻ. മക്കൾ: കെ.വി. അസ്വിൻ (സിന്തൈറ്റ്, കടയിരുപ്പ്), കെ.വി. അൻവിൻ (യുഎസ്എ), അരിത്ത് ദിനേശ് (ജനസഹായകേന്ദ്രം, അടുവാശേരി). മരുമക്കൾ: ബിബിത അസ്വിൻ (ജയ്ഭാരത് കോളജ്, അറയ്ക്കപ്പടി), തുഷാര അൻവിൻ, ടി.എസ്. ദിനേശ് (കേരള ആയുർവേദ ഫാർമസി, അത്താണി).
പത്മാക്ഷി
തൃപ്പൂണിത്തുറ : വൈമീതി തോപ്പിൽപറന്പിൽ കേശവന്റെ ഭാര്യ പത്മാക്ഷി (82) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: സാവിത്രി, ഇന്ദുലേഖ, ബിജു, ബിന്ദു. മരുമക്കൾ: ശശിധരൻ, പരേതനായ രതീഷ്, ലിജി, സുധീർ.
ടി.വി. രവീന്ദ്രൻനായർ
കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി റോഡിൽ താമസിക്കുന്ന കുന്നക്കാല ടി.വി. രവീന്ദ്രൻനായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് യുസി കോളജ് ടിഎൻഎസ് ശ്മശാനത്തിൽ. ഭാര്യ: സുഭദ്രാമ്മ. മക്കൾ: മഞ്ജു, മഹേഷ്. മരുമക്കൾ: സന്തോഷ്, പ്രിയ.
സി.പി. ഷീജ
പള്ളുരുത്തി: ചന്പാക്കൽ പരേതനായ പരമു മകൾ സി.പി. ഷീജ (45) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പള്ളുരുത്തി ശ്മശാനത്തിൽ. സഹോദരങ്ങൾ: ഷീല ഹരി, ഷീബ സാബു, ഷിലിൻ ഹേമ.
ടി.ബി. സുരേഖ
പറവൂർ: ചേന്ദമംഗലം കരിപ്പായിക്കടവ് തോട്ടുങ്കൽ ടി.ബി. സുരേഖ (തത്തക്കുട്ടി, ബംഗളൂരു - 49) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കോട്ടയംകോവിലകം ശ്മശാനത്തിൽ. ഭർത്താവ്: സി.ജി. ശ്രീകുമാർ ഗിരിനഗർ ശ്രീനിവാസ് (ബംഗളൂരു). മകൾ: സി.എസ്. ശ്രുതി (ബംഗളൂരു). അച്ഛൻ: പരേതനായ ഡോ. ടി.വി. ഭാനു. അമ്മ: സി.എൻ. ലളിത. സഹോദരങ്ങൾ: ടി.ബി. സദീപ്ചന്ദ്ര (ബംഗളൂരു), ടി.ബി. ലസിത (മൈസൂർ).
സൈനബ
മുടിക്കൽ : ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം പരേതനായ തേനൂർ ഉമ്മറിന്റെ ഭാര്യ സൈനബ (84) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ടി.യു. ഇബ്രാഹിം, ടി.യു. അബ്ദുൾകരീം, ടി.യു. സലിം, ഫാത്തിമ, ബീവി, സഫിയ. മരുമക്കൾ: സുബൈദ, സഫിയ, ഷക്കീല, പരീത്, പരേതരായ അബ്ദുൾഖാദർ, അഷറഫ്.
എം.കെ. ശശികുമാർ
ചോറ്റാനിക്കര: കുരീക്കാട് മേലേടത്ത് പരേതനായ കൃഷ്ണൻനായരുടെ മകൻ എം.കെ. ശശികുമാർ (റിട്ട. ഹാൻടെക്സ് - 55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പടിഞ്ഞാറെ ആക്കൽ കല. മക്കൾ: ആനന്ദ്, അനന്തു.
എറണാകുളം
10:30 PM May 27, 2019 | Deepika.com