ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടു നവോത്ഥാന പരിപാടികൾ നിർത്തിവച്ചിരുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം പാതിരപ്പള്ളി ചെട്ടികാട് 581-ാം നന്പർ ശാഖാ ഓഫീസ് മന്ദിരവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നവോത്ഥാന മൂല്യസംരക്ഷണ സമിതിയിൽ ഭിന്നത ഉണ്ടാകരുതെന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ പറഞ്ഞത്. തെരഞ്ഞെടുപ്പിനു ശേഷം സമിതിയുടെ യോഗം ചേരാൻ കഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ കോടതി വിധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു പാകപ്പിഴ ഉണ്ടായി. ഹിന്ദു വിശ്വാസികളുടെ ഇടയിൽ ചെറിയ വിഭാഗത്തിൽ അതൃപ്തി ഉണ്ടായി. അതു തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
20ൽ 19 മണ്ഡലത്തിലും യുഡിഎഫ് വിജയിച്ചപ്പോൾ ആലപ്പുഴയിൽ മാത്രം കുറഞ്ഞ ഭൂരിപക്ഷത്തിൽ ആരിഫ് വിജയിച്ചതു സിപിഎമ്മിലെ ത്രിമൂർത്തികളുടെ കൗശലവും തന്ത്രവുമാണ്. എസ്എൻഡിപി യോഗത്തിന്റെ തീരുമാനവും രഹസ്യമായ നിർദേശപ്രകാരമുള്ള പ്രവർത്തനവും ആരിഫിന്റെ വിജയത്തിനു വഴിതെളിയിച്ചു. കേരളത്തിൽ യുഡിഎഫ് സുനാമിക്കു കാരണം ന്യൂനപക്ഷ കൂട്ടായ്മയാണ്. 50 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളും കോണ്ഗ്രസ് അധികാരത്തിൽ എത്തണമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്നും ആഗ്രഹിച്ചതായി വെള്ളാ പ്പള്ളി പറഞ്ഞു.