തൃശൂർ: ആലത്തൂരിൽ എൽഡിഎഫിനു സംഭവിച്ചത് അപ്രതീക്ഷിത തോൽവിയാണെന്ന് ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ. രമ്യ ഹരിദാസിനെതിരേ വ്യക്തിപരമായ വിമർശനം നടത്തിയിട്ടില്ല. മുസ്ലിം ലീഗ് നേതാക്കളെ സന്ദർശിച്ചതിലെ രാഷ്ട്രീയ വിമർശനമാണ് നടത്തിയത്.
പറഞ്ഞ കാര്യത്തെ മാധ്യമങ്ങൾ ഇടതുമുന്നണിക്കെതിരാക്കി മാറ്റുകയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആലത്തൂരിൽ പി.കെ. ബിജുവിന്റെ വിജയത്തെ, രമ്യക്കെതിരേയുള്ള വിമർശനം ബാധിച്ചിട്ടുണ്ടാകാമെന്ന മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, ബാലൻ തനിക്കെതിരെ അങ്ങനെ പറയുമെന്നു കരുതുന്നില്ലെന്നായിരുന്നു അദ്ദേത്തിന്റെ മറുപടി.
മുഖ്യമന്ത്രി ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും വിജയരാഘവൻ മാധ്യമങ്ങളോടു പ്രതികരിച്ചു.