കൊച്ചി: എസ്ബിഐ പെൻഷനേഴ്സ് അസോസിയേഷൻ കേരളയുടെ പുതിയ ഭാരവാഹികളായി കെ.രാജീവൻ (പ്രസിഡന്റ്), എ. ജയകുമാർ (ജനറൽ സെക്രട്ടറി), കെ. രാജക്കുറുപ്പ് (വൈസ് പ്രസിഡന്റ്), ബി.സി. ഉണ്ണികൃഷ്ണൻ നായർ (വൈസ് പ്രസിഡന്റ്), കെ.എസ്. ജയറാം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കലൂരിൽ എജെ ഹാളിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സമ്മേളനം പെൻഷനേഴ്സ് അഖിലേന്ത്യാ ഫെഡറേഷന്റെ പ്രസിഡന്റ് ജി.കെ. ഗാന്ധി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. രാജീവ് അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ ഉദ്ഘാടനംചെയ്തു.
ഡെപ്യൂട്ടി ജനറൽ മാനേജർ ചെല്ലമ്മയ്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. മുരളീധരൻ, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി എ. രാഘവൻ, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോണ്‍ ജോസഫ്, ജനറൽ കണ്‍വീനർ ജോസഫ് പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നടപ്പാക്കിയ പെൻഷൻ പരിഷ്കരണം എസ്ബിഐയിലും നടപ്പാക്കണണമെന്ന് വാർഷിക സമ്മേളനത്തിൽ ആവശ്യപ്പെട്ടു.