കൊച്ചി: സ്വാശ്രയ നഴ്സിംഗ് കോളജുകളിൽ ബിഎസ്സി, എംഎസ്സി, പോസ്റ്റ് ബേസിക് നഴ്സിംഗ് കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളുടെ സംഘടനയായ എഎംസിഎസ്എഫ്എൻസികെയുടെ കീഴിലുള്ള 33 കോളജുകളിലേക്കാണു പ്രവേശനം. ഏകജാലക രീതിയിൽ നടക്കുന്ന പ്രവേശനത്തിന് www.amcsfn ck.comൽ അപേക്ഷിക്കണം. ബിഎസ്സി നഴ്സിംഗിന് 1640 ഉം എംഎസ്സി നഴ്സിംഗിന് 167 ഉം പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗിന് 226 ഉം സീറ്റുകളാണുള്ളത്. 33 നഴ്സിംഗ് കോളജുകളിലും അപേക്ഷ സമർപ്പിക്കാനുള്ള ഹെൽപ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്.
ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂണ്‍ 19ന് മുൻപായി എഎംസിഎസ്എഫ്എൻസികെയുടെ ഓഫീസിൽ എത്തിക്കണം.
ഫോണ്‍: 0484 2400444.
ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂണ്‍ 19ന് മുൻപായി എഎംസിഎസ്എഫ്എൻസികെയുടെ ഓഫീസിൽ എത്തിക്കണം.
ഫോണ്‍: 0484 2400444.