കൊച്ചി: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ പുതിയ ഭാരവാഹികളായി എം. പരമേശ്വരൻ (പ്രസിഡന്റ്), സി.പി. ഉമേഷ് (ജനറൽ സെക്രട്ടറി), ടി.വി. പ്രബോധ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. എറണാകുളം നരേശ്പാൽ സെന്ററിൽ ചേർന്ന സംസ്ഥാന സമ്മേളനം വി.കെ. പ്രസാദ് ഉദ്ഘാടനംചെയ്തു. ഡി. ജോണ് അധ്യക്ഷത വഹിച്ചു. എൻ.എസ്. സുബ്രഹ്മണ്യൻ, കെ.വി. ജോർജ്, കെ.എസ്. രവീന്ദ്രൻ, മാണി തോമസ്, എ. സിയാവുദീൻ എന്നിവർ പ്രസംഗിച്ചു.