കോട്ടയം: സ്കൂൾ അധ്യാപകരുടെ കുറഞ്ഞ അടിസ്ഥാന യോഗ്യത പ്രഫഷണൽ ബിരുദവും ബിടിഇ പ്രഫഷണൽ ബിരുദാനന്തരബിരുദവും എംടിഇ ആക്കണമെന്ന് കുമളി ശിക്ഷക് സദനിൽ ചേർന്ന പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സഹവാസ ക്യാന്പ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഡോ. എം.എ. ഖാദർ കമ്മിറ്റി മുന്പാകെയും സംസ്ഥാന സർക്കാർ മുന്പാകെയും പിജിടിഎ മുന്നോട്ടുവച്ചിട്ടുണ്ട്. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ അടിസ്ഥാന യോഗ്യതയായി നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ അപ്രായോഗികമാണ്. സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് ഉദ്ഘാടനംചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ, ട്രഷറർ ഷഫീർ കെ. സൽമാൻ സി. കുര്യൻ, സെനു തോമസ്, ചാൾസ് അലക്സ്, ടോം ജോൺ, ഏബ്രഹാം ബെഞ്ചമിൻ, മാധവൻ കുഞ്ഞ്, സെർബി അഗസ്റ്റിൻ, ഷിന്റോ ജോസ്, എ. രശ്മി എം., ലിസി സക്കറിയാസ്, രാജേഷ് മാത്യു, ജോൺ ടി. തൊടുക, ബിനോ റാണി എന്നിവർ പ്രസംഗിച്ചു.